Top

വികെ പ്രശാന്തിനെതിരെ വട്ടിയൂര്‍കാവില്‍ വിഎം സുധീരന്‍ പരിഗണനയില്‍

കെ മുരളീധരന്‍ വട്ടിയൂര്‍കാവ് വിട്ടതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിന്റെ എതിരാളി ആരായിരിക്കുമെന്ന ചര്‍ച്ച സജീവമാണ്. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സഭയിലെത്തിയ വികെ പ്രശാന്ത് തന്നെയായിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വട്ടിയൂര്‍കാവില്‍ നിന്നും വികെ പ്രശാന്ത് വിജയിച്ചതോടെ അത് യുഡിഎഫ് പാളയത്തില്‍ ചെറുതായി ഇളക്കം തട്ടിയിട്ടുണ്ട്. ഇതോടെ മണ്ഡലം പിടിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കൊണ്ട് വരേണ്ടത് അനിവാര്യതയായി. കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കൊവിഡ് […]

16 Jan 2021 8:19 PM GMT

വികെ പ്രശാന്തിനെതിരെ വട്ടിയൂര്‍കാവില്‍ വിഎം സുധീരന്‍ പരിഗണനയില്‍
X

കെ മുരളീധരന്‍ വട്ടിയൂര്‍കാവ് വിട്ടതോടെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിന്റെ എതിരാളി ആരായിരിക്കുമെന്ന ചര്‍ച്ച സജീവമാണ്. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സഭയിലെത്തിയ വികെ പ്രശാന്ത് തന്നെയായിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ വട്ടിയൂര്‍കാവില്‍ നിന്നും വികെ പ്രശാന്ത് വിജയിച്ചതോടെ അത് യുഡിഎഫ് പാളയത്തില്‍ ചെറുതായി ഇളക്കം തട്ടിയിട്ടുണ്ട്. ഇതോടെ മണ്ഡലം പിടിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കൊണ്ട് വരേണ്ടത് അനിവാര്യതയായി.

കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. കൊവിഡ് ചികിത്സയിലായിരുന്ന സുധീരന്‍ നിലവില്‍ പൂര്‍ണ വിശ്രമത്തിലാണ്. ആറ് മാസം വരെ വിശ്രമം തുടരേണ്ടി വരും. അതേസമയം താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് സുധീരന്‍.

നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജിജി തോംസണിന്റേയും ജ്യോതി വിജയകുമാറിന്റേയും പേരുകള്‍ ഉയര്‍ന്നിരുന്നു. ജിജി തോംസണ്‍ മത്സരരംഗത്തുണ്ടാമോ എന്ന ചോദ്യത്തിന് ഇതുവരേയും മറുപടി നല്‍കിയിട്ടില്ല. വീണ നായര്‍, ആര്‍ വി രാജേഷ് എന്നിവരുടെ പേരുകളും യുഡിഎഫിന് മുമ്പിലുണ്ട്.

ബിജെപി കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലം കൂടിയായതിനാലാണ്. വിവ രാജേഷായിരിക്കും ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. ഇതിനെ മറികടക്കുക എന്നതാണ് യുഡിഎഫ് നേരിടുന്ന വെല്ലുവിളി.

Next Story