Top

പാലായില്‍ ഉറപ്പിക്കാതെ ജോസ് കെ മാണി; നടക്കാന്‍ പോകുന്നത് ശക്തമായ പോരാട്ടം; കണക്കുകള്‍ ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കി നില്‍ക്കെ പാലായില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ജോസ് കെ മാണിയും മാണി സി കാപ്പനും പാലാ വിട്ടുകൊടുക്കില്ലെന്നുറച്ചിരിക്കുകയാണ്. ഇതോടെ മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തെകുറിച്ചും ചര്‍ച്ചകള്‍ ഉടലെടുത്തു. ജോസ് കെ മാണിയുടെ ഇടത് പ്രവേശനം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം, ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ വിജയം തുടങ്ങിയ ഘടകങ്ങള്‍ പാലാ ഇടത് അനുകൂലമാണെന്ന് പ്രത്യക്ഷത്തില്‍ പറയുന്നുണ്ടെങ്കിലും ശക്തമായ മത്സരത്തിനാണ് പാലാ ഒരുങ്ങുന്നത്. കണക്കുകള്‍ ഇപ്രകാരം. […]

6 Jan 2021 2:10 AM GMT

പാലായില്‍ ഉറപ്പിക്കാതെ ജോസ് കെ മാണി; നടക്കാന്‍ പോകുന്നത് ശക്തമായ പോരാട്ടം; കണക്കുകള്‍ ഇങ്ങനെ
X

നിയമസഭാ തെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കി നില്‍ക്കെ പാലായില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. ജോസ് കെ മാണിയും മാണി സി കാപ്പനും പാലാ വിട്ടുകൊടുക്കില്ലെന്നുറച്ചിരിക്കുകയാണ്. ഇതോടെ മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനത്തെകുറിച്ചും ചര്‍ച്ചകള്‍ ഉടലെടുത്തു.

ജോസ് കെ മാണിയുടെ ഇടത് പ്രവേശനം, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം, ഉപതെരഞ്ഞെടുപ്പിലെ മാണി സി കാപ്പന്റെ വിജയം തുടങ്ങിയ ഘടകങ്ങള്‍ പാലാ ഇടത് അനുകൂലമാണെന്ന് പ്രത്യക്ഷത്തില്‍ പറയുന്നുണ്ടെങ്കിലും ശക്തമായ മത്സരത്തിനാണ് പാലാ ഒരുങ്ങുന്നത്. കണക്കുകള്‍ ഇപ്രകാരം.

പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ ആറിടത്താണ് ഇടത് ഭരണം പിടിച്ചത്. അഞ്ചിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന്‍ 33472 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍ 2937 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജോസ് കെ മാണി വിഭാഗം ഒപ്പമില്ലാത്തപ്പോഴായിരുന്നു മാണി സി കാപ്പന്റെ വിജയം.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുടേയും റോഷി അഗസ്റ്റിന്റേയും പേരുകള്‍ പരിഗണനയില്‍ ഉണ്ട്.
ജോസ് കെ മാണി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന്‍ സാധ്യത ഒരേ പോലെ നില്‍ക്കുന്നത് കൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനമാവാത്തത്. ജോസ് കെ മാണിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. അത് കൊണ്ട് തന്നെ ഉറച്ച മണ്ഡലമേത് എന്ന വിലയിരുത്തല്‍ നടന്നതിന് ശേഷം മാത്രമേ മണ്ഡലം ഏതെന്ന് നിശ്ചയിക്കൂ. ഇതേ പാലാ സീറ്റില്‍ മാണി സി കാപ്പനും അവകാശവാദം ഉയര്‍ത്തിയതോടെ ഇടത് മുന്നണിയില്‍ ഇത് വലിയ ചര്‍ച്ചകളിലേക്ക്് വഴി തെളിയിക്കും. ഒരു പക്ഷെ എന്‍സിപി ഇടത് മുന്നണി വിടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4356 വോട്ടിന്റെ ഭൂരിപക്ഷമാണ് പാലാ നഗരസഭ യുഡിഎഫിന് നല്‍കിയത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ പിന്തുണയോടെ എല്‍ഡിഎഫ് 17 വാര്‍ഡുകള്‍ പിടിച്ചാണ് ഭരണത്തിലെത്തിയത്.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായപഞ്ചായത്തുകള്‍ പോലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.
മീനച്ചീല്‍, കൊഴുവന്നൂര്‍ പഞ്ചായത്തുകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നതാണ്. ഒപ്പം എലിക്കുളം, കരൂര്‍, തലനാട്, കടനാട്, പഞ്ചായത്തുകള്‍ അന്നും ഇന്നും എല്‍ഡിഎഫിന് അവകാശപ്പെടാം.

എന്നാല്‍ ജോസ് കെ മാണി മുന്നണി വിട്ടപ്പോഴും രാമപുരം, മേലൂക്കാവ്, മൂന്നിലവ്, ഭരണങ്ങാനം,തലപ്പുലം അടങ്ങുന്ന അഞ്ച് പഞ്ചായത്തുകള്‍ യുഡിഎഫ് മുന്നേറ്റമുണ്ടായി. ഇവിടെയെല്ലാം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമാണെങ്കില്‍ തദ്ദേശമെത്തിയതോടെ യുഡിഎഫിനെ തുണച്ചു. പാലാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്താണ് രാമപുരം.

Next Story