Top

‘റിസ്‌ക് എടുക്കാനില്ല, ദേശീയതലത്തില്‍ തിരിച്ചടിയാവും’; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പില്ലെന്ന് താരിഖ് അന്‍വര്‍

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ബാധിക്കുമെന്നതിനാല്‍ തന്നെ ഇത്തവണ റിസ്‌ക് എടുക്കാനാവില്ലെന്നും അവസാന നിമിഷമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാവില്ലെന്നും ഹൈക്കമാന്‍ഡ് പ്രതിനിധിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍. മലയാള മനോരമയോടായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം. സീറ്റ് വിതരണം ഗ്രൂപ്പ് വീതം വെപ്പിലേക്ക് എത്തില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നും പാര്‍ട്ടി പാഠം പഠിച്ചുവെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. ‘യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും. എന്നാല്‍ നിശ്ചിത ശതമാനം സീറ്റുകള്‍ […]

12 Jan 2021 8:26 PM GMT

‘റിസ്‌ക് എടുക്കാനില്ല, ദേശീയതലത്തില്‍ തിരിച്ചടിയാവും’; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പില്ലെന്ന് താരിഖ് അന്‍വര്‍
X

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ബാധിക്കുമെന്നതിനാല്‍ തന്നെ ഇത്തവണ റിസ്‌ക് എടുക്കാനാവില്ലെന്നും അവസാന നിമിഷമുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം ഉണ്ടാവില്ലെന്നും ഹൈക്കമാന്‍ഡ് പ്രതിനിധിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ താരിഖ് അന്‍വര്‍. മലയാള മനോരമയോടായിരുന്നു താരിഖ് അന്‍വറിന്റെ പ്രതികരണം.

സീറ്റ് വിതരണം ഗ്രൂപ്പ് വീതം വെപ്പിലേക്ക് എത്തില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നും പാര്‍ട്ടി പാഠം പഠിച്ചുവെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

‘യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കും. എന്നാല്‍ നിശ്ചിത ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്ക് നീക്കിവെക്കുമെന്നല്ല അതിന്റെ അര്‍ത്ഥം. അസംതൃപ്തിയുണ്ടാക്കാത്ത വിധം യുവാക്കള്‍ക്ക് സീറ്റുകള്‍ ഉറപ്പ് വരുത്തും.’ താരിഖ് അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കുന്നത് എംഎല്‍എമാരാണെന്നും അവര്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് മുന്‍കൈ എടുക്കുമെന്നും എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് അടിച്ചേല്‍പ്പിക്കില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

ഒപ്പം നിലവില്‍ ദേശീയ തലത്തിലെ കോണ്‍ഗ്രസിന്റെ സാഹചര്യം പരിശോധിക്കുമ്പോള്‍ എംപിമാര്‍ ആരും തന്നെ മത്സരിക്കില്ലെന്നും എംപിമാരെ തിരികെ നാട്ടിലേക്ക് അയക്കാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. മത്സരിക്കണമെന്ന ആഗ്രഹവുമായി സംസ്ഥാനത്തെ ഒരു എംപിയും ഇതുവരെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story