Top

എസ് ശര്‍മ മത്സരിച്ചേക്കില്ല; പകരം എത്തുന്നത് വിഡി സതീശന്റെ എതിരാളി; വൈപ്പിന്‍ സിപിഐക്കോ?

ആറ് തവണ എംഎല്‍എയായ എസ് ശര്‍മ ഇത്തവണ വെപ്പിനില്‍ നിന്നും മത്സരിച്ചേക്കില്ല. കൂടുതല്‍ ടേം മത്സരിച്ചയാളെ മത്സരിപ്പിക്കേണ്ടയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുമെന്നാണ് സൂചന. കേരളത്തിലെ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഫിഷറീസ് രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു എസ് ശര്‍മ്മ. അവസാന നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി സഹകരവകുപ്പ് മന്ത്രിയുമായിരുന്നു. സിപിഐഎം തന്നെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനിക്കായിരിക്കും ആദ്യ പരിഗണനയെന്നാണ് സൂചന. ഡിവൈഎഫ്‌ഐ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയാണ് ഷൈനി. എന്നാല്‍ വൈപ്പിന്‍ സീറ്റ് […]

13 Jan 2021 12:18 AM GMT

എസ് ശര്‍മ മത്സരിച്ചേക്കില്ല; പകരം എത്തുന്നത് വിഡി സതീശന്റെ എതിരാളി; വൈപ്പിന്‍ സിപിഐക്കോ?
X

ആറ് തവണ എംഎല്‍എയായ എസ് ശര്‍മ ഇത്തവണ വെപ്പിനില്‍ നിന്നും മത്സരിച്ചേക്കില്ല. കൂടുതല്‍ ടേം മത്സരിച്ചയാളെ മത്സരിപ്പിക്കേണ്ടയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റി നിര്‍ത്തുമെന്നാണ് സൂചന. കേരളത്തിലെ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഫിഷറീസ് രെജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു എസ് ശര്‍മ്മ. അവസാന നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി സഹകരവകുപ്പ് മന്ത്രിയുമായിരുന്നു.

സിപിഐഎം തന്നെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനിക്കായിരിക്കും ആദ്യ പരിഗണനയെന്നാണ് സൂചന. ഡിവൈഎഫ്‌ഐ മഹിളാ അസോസിയേഷന്‍ നേതാവ് കൂടിയാണ് ഷൈനി.

എന്നാല്‍ വൈപ്പിന്‍ സീറ്റ് സിപിഐഎമ്മുമായി സിപിഎം വെച്ച് മാറിയേക്കും. പകരം സിപിഐ മത്സരിക്കുന്ന പറവൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കും. തുടര്‍ച്ചയായി വിഡി സതീശന്‍ മത്സരിച്ച് ജയിക്കുന്ന സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ ഒരു നീക്കം നടക്കുകയാണെങ്കില്‍ കഴിഞ്ഞ തവണ വിഡിക്കെതിരെ മത്സരിച്ച മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെ വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കും.

2016 ലെ തെരഞ്ഞെടുപ്പില്‍ പറവൂരില്‍ വിഡി സതീശന്‍ 74,985 വോട്ടുകള്‍ നേടിയപ്പോള്‍ ശാരദ മോഹന് 54,351 വോട്ടായിരുന്നു ലഭിച്ചത്.

2016 ല്‍ വൈപ്പിനില്‍ എസ് ശര്‍മ 68526 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ആര്‍ സുഭാഷ് 49173 വോട്ടുകള്‍ നേടി. 2011 ലെ തെരഞ്ഞെടുപ്പില്‍ അജയ് തറയില്‍ മണ്ഡലത്തില്‍ നിന്നും 55572 വോട്ടുകള്‍ നേടിയപ്പോള്‍ ശര്‍മ 60530 വോട്ടുകള്‍ നേടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Next Story