പിസി ജോര്‍ജ് യുഡിഎഫിലേക്ക്?, മുന്നില്‍ പിസി തോമസും; ഘടകങ്ങള്‍ ഇവയൊക്കെ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും മുന്നണി മാറ്റ നീക്കങ്ങളുമെല്ലാം ശക്തമാണ്. നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും വിട്ടു നില്ക്കുന്ന പിസി തോമസും എന്‍ഡിഎ വിട്ട് ഒരു മുന്നണിയുടേയും ഭാഗമല്ലാത്ത പിസി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ഇവരെ തള്ളാനും കൊള്ളാനും കഴിയാച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ്. പിസി തോമസിന്റേയും പിസി ജോര്‍ജിന്റേയും കാര്യം 11 ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. ഇരുവരുടേയും മുന്നണി പ്രവേശനം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന ഘടകങ്ങള്‍ ഇവയൊക്കെയാണ്. തദ്ദേശ […]

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും മുന്നണി മാറ്റ നീക്കങ്ങളുമെല്ലാം ശക്തമാണ്. നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും വിട്ടു നില്ക്കുന്ന പിസി തോമസും എന്‍ഡിഎ വിട്ട് ഒരു മുന്നണിയുടേയും ഭാഗമല്ലാത്ത പിസി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ഇവരെ തള്ളാനും കൊള്ളാനും കഴിയാച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ്. പിസി തോമസിന്റേയും പിസി ജോര്‍ജിന്റേയും കാര്യം 11 ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. ഇരുവരുടേയും മുന്നണി പ്രവേശനം പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന ഘടകങ്ങള്‍ ഇവയൊക്കെയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും യുഡിഎഫിന്റെ ഭാഗമാവാന്‍ ഇരുനേതാക്കളും താല്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഘടകകക്ഷികളായി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍ ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ ഇത് പാര്‍ട്ടിക്ക് തിരിച്ചടിയായേക്കുമെന്ന അനുമാനത്തില്‍ ന്യൂനപക്ഷത്തിലെ ഈ നേതാക്കളെ മാറ്റി നിര്‍ത്തരുതെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.
ഇരുവരേയും മുന്നണിയിലേക്ക് എടുത്താല്‍ ചുരുങ്ങിയത് ഓരോ സീറ്റെങ്കിലും നല്‍കേണ്ടി വരുമെന്ന പ്രതിസന്ധിയും പാര്‍ട്ടിക്ക് മുന്നിലുണ്ട്.
പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പിസി ജോര്‍ജിന്റെ സഹായം ഉറപ്പാക്കുന്നതായിരിക്കും നന്നാവുകയെന്ന ചിന്തിക്കുന്നവരും ഉണ്ട്. പൂഞ്ഞാറിന് മാത്രമല്ല, പാലായിലും പിസിക്ക് സ്വാധീനമുള്ളതിനാല്‍ ഇത് മുന്നണിക്ക് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍.
പാലാ സീറ്റില്‍ മാണി സി കാപ്പനും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും ഒരു പോലെ ആവശ്യം ശക്തമാക്കിയതോടെ എന്‍സിപി എല്‍ഡിഎഫ് വിട്ടേക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. അതിനാല്‍ എന്‍സിപിയുടെ യുഡിഎഫ് പ്രവേശനത്തോട് ബന്ധപ്പെട്ടായിരിക്കും പിസി ജോര്‍ജിന്റേയും പിസി തോമസിന്റേയും മുന്നണി പ്രവേശന തീരുമാനം. പൂഞ്ഞാറില്‍ പിസി ജോര്‍ജോ മകന് ഷോണോ സ്ഥാനാര്‍ത്ഥിയായേക്കും.
പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന് മത്സരിച്ചാല്‍ ജോര്‍ജിന്റെ പിന്തുണ പാര്‍ട്ടിക്ക് നിര്‍ണായകമാവും.