‘പൊന്നാനിക്കാര്‍ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്ന് തോന്നിയിട്ടില്ല’; മത്സരിച്ചാല്‍ വിജയിക്കുമോ? സ്പീക്കറുടെ മറുപടി ഇങ്ങനെ
വിവാദങ്ങളും അന്വേഷണങ്ങളും നിലനില്‍ക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിച്ചേക്കുമെന്ന സൂചന നല്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കഴിഞ്ഞ രണ്ട് തവണയും ശ്രീരാമകൃഷ്ണനെ നിയമസഭയിലെത്തിച്ച പൊന്നാനിയില്‍ നിന്നും തന്നെയായിരിക്കും ജനവിധി തേടുക. രണ്ട് ടേം കഴിയുന്നതിനാല്‍ വീണ്ടും മത്സരിക്കണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യേകം അനുവാദം വേണമെന്നായിരുന്നു മത്സരിക്കാനുള്ള സാധ്യതയെ കുറിച്ച് ശ്രീരാമകൃഷ്ണന്റെ പ്രതികരണം. പൊന്നാനിയിലെ ജനങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി തോന്നിയിട്ടില്ലെന്ന പരാമര്‍ശത്തില്‍ നിന്നും മത്സരിച്ചാല്‍ വിജയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസവും പ്രകടമാണ്. തനിക്കെതിരെ ഇത്തരം പ്രചാരണങ്ങളെല്ലാം […]

വിവാദങ്ങളും അന്വേഷണങ്ങളും നിലനില്‍ക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിച്ചേക്കുമെന്ന സൂചന നല്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കഴിഞ്ഞ രണ്ട് തവണയും ശ്രീരാമകൃഷ്ണനെ നിയമസഭയിലെത്തിച്ച പൊന്നാനിയില്‍ നിന്നും തന്നെയായിരിക്കും ജനവിധി തേടുക.
രണ്ട് ടേം കഴിയുന്നതിനാല്‍ വീണ്ടും മത്സരിക്കണമെങ്കില്‍ പാര്‍ട്ടിയുടെ പ്രത്യേകം അനുവാദം വേണമെന്നായിരുന്നു മത്സരിക്കാനുള്ള സാധ്യതയെ കുറിച്ച് ശ്രീരാമകൃഷ്ണന്റെ പ്രതികരണം. പൊന്നാനിയിലെ ജനങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി തോന്നിയിട്ടില്ലെന്ന പരാമര്‍ശത്തില്‍ നിന്നും മത്സരിച്ചാല്‍ വിജയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസവും പ്രകടമാണ്.
തനിക്കെതിരെ ഇത്തരം പ്രചാരണങ്ങളെല്ലാം നടക്കുമ്പോഴും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും വന്‍ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
പൊന്നാനി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് 2011-ല്‍ ആണ് ആദ്യമായി ശ്രീരാമകൃഷ്ണന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ)-ലെ പി.ടി.അജയ മോഹനെ 4101 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു പി. ശ്രീരാമകൃഷ്ണന് തിരഞ്ഞെടുക്കപ്പെട്ടത്. 2016ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു