Top

നാദാപുരത്ത് ഇത്തവണയും പ്രവീണ്‍കുമാറിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; പേരാമ്പ്രയില്‍ അഭിജിത്തോ?

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ സിപിഐയും സിപിഐഎമ്മും ഭരണത്തിലിരിക്കുന്ന നാദാപുരത്തും പേരാമ്പ്രയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതകള്‍ ഇങ്ങനെ. നാദാപുരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാറിന്റെ പേര് തന്നെയാണ് സാധ്യത പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നാദാപുരം കേന്ദ്രീകരിച്ചു തന്നെയാണ് പ്രവീണ്‍ കുമാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ ഇകെ വിജയനാണ് ഇവിടെ വിജയിച്ചത്. 4759 വോട്ടിനാണ് ഇകെ വിജയന്‍ വിജയിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇകെ വിജയന്‍ 7546 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. യുഡിഎഫിലായിരിക്കുമ്പോള്‍ 1977 മുതല്‍ […]

7 Jan 2021 1:47 AM GMT

നാദാപുരത്ത് ഇത്തവണയും പ്രവീണ്‍കുമാറിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; പേരാമ്പ്രയില്‍ അഭിജിത്തോ?
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ സിപിഐയും സിപിഐഎമ്മും ഭരണത്തിലിരിക്കുന്ന നാദാപുരത്തും പേരാമ്പ്രയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതകള്‍ ഇങ്ങനെ. നാദാപുരത്ത് കെപിസിസി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാറിന്റെ പേര് തന്നെയാണ് സാധ്യത പട്ടികയില്‍ മുന്നില്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നാദാപുരം കേന്ദ്രീകരിച്ചു തന്നെയാണ് പ്രവീണ്‍ കുമാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തവണ ഇകെ വിജയനാണ് ഇവിടെ വിജയിച്ചത്.

4759 വോട്ടിനാണ് ഇകെ വിജയന്‍ വിജയിച്ചത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇകെ വിജയന്‍ 7546 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

യുഡിഎഫിലായിരിക്കുമ്പോള്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ഇത്തവണ ജോസഫ് വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ഇവിടെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉയരുന്നുണ്ട്. മുല്ലപ്പള്ളിക്ക് പുറമേ കെഎസ്‌യു പ്രസിഡണ്ട് കെ എം അഭിജിത്തിന്റേയും പേരും പരിഗണനയിലുണ്ട്. മന്ത്രി ടിപി രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റാണ് പേരാമ്പ്ര. കൊയിലാണ്ടിക്ക് പുറമേയാണ് മുല്ലപ്പള്ളിയുടെ പേര് പേരാമ്പ്ര, കല്‍പ്പറ്റ മണ്ഡലങ്ങളിലും ഉയരുന്നത്.

2009, 14 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച മുല്ലപ്പള്ളി രാമചന്ദ്രന് കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച മികച്ച ലീഡ് ചൂണ്ടികാട്ടിയാണ് ചര്‍ച്ചകളില്‍ മുല്ലപ്പള്ളിയുടെ പേര് ഉയര്‍ന്നത്. ഒപ്പം കെ മുരളീധരന് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ നിന്നും ലഭിച്ച വോട്ടിംഗ് ഭൂരിപക്ഷവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്.

ജനുവരി 7 ന് നടക്കുന്ന മലബാര്‍ നേതൃയോഗത്തില്‍ ഇവിടുത്തെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാവും.

Next Story