മഞ്ചേശ്വരത്ത് വീണ്ടും മത്സരിപ്പിക്കണമെന്ന് കമറുദ്ദീന് അനുകൂലികള്‍; ലീഗില്‍ കടുത്ത എതിര്‍പ്പ്; ആവശ്യം എംഎല്‍എയ്ക്ക് ജില്ലയില്‍ കേറാനാകില്ലെന്നിരിക്കെ
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യവുമായി അനുകൂലികള്‍. സിവില്‍ കേസായി മാത്രം നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ആണെന്നാണ് കമറുദ്ദീന് പക്ഷം വാദിക്കുന്നത്. 148 കേസുകളാണ് കമറുദ്ദീനെതിരെ നിലനില്‍ക്കുന്നത്. എന്നാല്‍ കൂടുതല്‍ കേസുകളില്‍ ജാമ്യം ലഭിക്കുന്നതോടെ ഉടന്‍ പുറത്തിറങ്ങാന്‍ പറ്റുമെന്നാണ് പ്രതീക്ഷ ഇതോടെ മഞ്ചേശ്വരത്ത് കമറുദ്ദീനെ മത്സരിപ്പിക്കണമെന്ന് ആവശ്യം […]

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യവുമായി അനുകൂലികള്‍. സിവില്‍ കേസായി മാത്രം നിലനില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ആണെന്നാണ് കമറുദ്ദീന് പക്ഷം വാദിക്കുന്നത്.
148 കേസുകളാണ് കമറുദ്ദീനെതിരെ നിലനില്‍ക്കുന്നത്. എന്നാല്‍ കൂടുതല്‍ കേസുകളില്‍ ജാമ്യം ലഭിക്കുന്നതോടെ ഉടന്‍ പുറത്തിറങ്ങാന്‍ പറ്റുമെന്നാണ് പ്രതീക്ഷ ഇതോടെ മഞ്ചേശ്വരത്ത് കമറുദ്ദീനെ മത്സരിപ്പിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
എന്നാല്‍ നിലവില്‍ കമറുദ്ദീന് ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഒരു ലക്ഷം രൂപയുടെ ആള് ജാമ്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ 3 മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയുമാണ് 24 കേസുകളില്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് കോടതി കമറുദ്ദീന് ജാമ്യം അനുവദിച്ചത്. അതത് കേസുകളുള്ള സ്റ്റേഷന് പരിധിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങിയ ശേഷമേ പ്രവേശിക്കാവൂ. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കമറുദ്ദീന്.
എന്നാല്‍ കമറുദ്ദീനെ മത്സരിപ്പിക്കരുതെന്ന ആവശ്യത്തില്‍ എതിരഭിപ്രായവും ശക്തമാണ്. കഴിഞ്ഞ തവണ മഞ്ചേശ്വരം സീറ്റിനായി അവകാശ വാദം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്തംഗം എകെഎം അഷറഫ്, നിലവിലെ കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് എന്നിവരുടെ പേരുകളും മണ്ഡലത്തില്‍ ഉയരുന്നുണ്ട്.
മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ ഉപതെരഞ്ഞെടുപ്പിലായിരുന്നു എംസി കമറുദ്ദീന് ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രവീഷ് തന്ത്രി കുണ്ടാറിനെതിരെ 7923 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐഎം ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. എംസി കമറുദ്ദീന് 65,407 വോട്ടുകളായിരുന്നു വിജയിച്ചത്.