എംഎ ബേബി ഇത്തവണയും മത്സരത്തിനില്ല; കൊല്ലത്ത് അഞ്ചിടത്ത് മത്സരിക്കാനൊരുങ്ങി സിപിഐഎം
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മത്സരിച്ചേക്കില്ല. പാര്‍ലമെന്ററി രംഗത്ത് നിന്നും തല്ക്കാലം മാറി നില്‍ക്കുന്നതിന്റെ ഭാഗമായാണ് എംഎ ബേബി മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. 2006 ലും 2011 ലും കുണ്ടറയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബേബി 2014 ലെ വിഎസ് സര്‍ക്കാരില്‍ വിദ്യഭ്യാസ മന്ത്രിയായിരുന്നു. നിയമസഭാംഗമായിരിക്കെ തന്നെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച […]

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി മത്സരിച്ചേക്കില്ല. പാര്‍ലമെന്ററി രംഗത്ത് നിന്നും തല്ക്കാലം മാറി നില്‍ക്കുന്നതിന്റെ ഭാഗമായാണ് എംഎ ബേബി മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
2006 ലും 2011 ലും കുണ്ടറയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബേബി 2014 ലെ വിഎസ് സര്‍ക്കാരില്‍ വിദ്യഭ്യാസ മന്ത്രിയായിരുന്നു. നിയമസഭാംഗമായിരിക്കെ തന്നെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബേബി ആര്‍എസ്പിയിലെ എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു.
സ്വന്തം മണ്ഡലമായ കുണ്ടറയില്‍ നിന്ന് പോലും ഭൂരിപക്ഷമില്ലാതെ വന്നത് കനത്ത തിരിച്ചടിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചില്ല.
1987 മുതല്‍ അഞ്ച് തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്നും മത്സരിച്ച മേഴ്സികുട്ടിയമ്മ 2016 ല്‍ ഉള്‍പ്പെടെ ഇവിടെ നിന്നും മൂന്ന് തവണ വിജയിച്ചിരുന്നു.
എന്നാല്‍ ഇത്തവണ 2019 ലെ തെരഞ്ഞെടുപ്പില്‍ എന്‍കെ പ്രേമചന്ദ്രനോട് പജായപ്പെട്ട സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെഎന്‍ ബാലഗോപാലിന്റെ പേര് കുണ്ടറയില്‍ നിന്നും കൊട്ടാരക്കരയില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ഫിഷറീസ് മന്ത്രി കൂടിയായ മേഴ്സിക്കുട്ടിയമ്മക്ക് മത്സരിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ മാത്രമെ മറ്റ് പേരുകള്‍ക്ക് പ്രസക്തിയുള്ളൂ.
ഇടത് മുന്നണിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള കൊല്ലത്ത് ഇത്തവണ സിപിഐഎം അഞ്ചിടത്ത് മത്സരിക്കും. കുണ്ടറക്ക് പുറമേ കൊട്ടാരക്കരയില്‍ കാഷ്യൂ കോര്പ്പറേഷന് ചെയര്മാന് എസ് ജയമോഹന് മത്സരിച്ചേക്കും.
നിലവിലെ എംഎല്‍എമാരായ എം നൗഷാദ് ഇരവിപുരത്തും എം മുകേഷ് കൊല്ലത്തും വീണ്ടും മത്സരിക്കും. ചവറയില്‍ അന്തരിച്ച എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന് ഡോഛ സുജിത്തിന്റെ പേരാണ് പരിഗണനയില്‍.