101 നിയമസഭാ സീറ്റില്‍ എല്‍ഡിഎഫ്, യുഡിഎഫിന് 38, ബിജെപിക്ക് ഒന്ന്; അന്തിമ കണക്ക് ഇങ്ങനെ
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് കണക്കുകള്‍ അനുസരിച്ച് നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയ മുന്നണി ഏതെന്ന് പരിശോധിക്കുമ്പോള്‍ കേരളം എല്‍ഡിഎഫിന് അനുകൂലമാണ്.101 സീറ്റിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 38 സീറ്റിലും ബിജെപി 1 ക്ക് ഒരു സീറ്റിലുമാണ് സാധ്യത. വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് യുഡിഎഫിന് മേല്‍കൈ. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലായിരുന്നു ഇടതുപക്ഷത്തിന് ജയം. യുഡിഎഫ് 47 സീറ്റുകളിലും ബിജെപി ഒരു സീറ്റിലും വിജയമൊതുക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിന് 10 […]

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് കണക്കുകള്‍ അനുസരിച്ച് നിയമസഭാ മണ്ഡലത്തില്‍ മുന്നിലെത്തിയ മുന്നണി ഏതെന്ന് പരിശോധിക്കുമ്പോള്‍ കേരളം എല്‍ഡിഎഫിന് അനുകൂലമാണ്.
101 സീറ്റിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 38 സീറ്റിലും ബിജെപി 1 ക്ക് ഒരു സീറ്റിലുമാണ് സാധ്യത. വയനാട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് യുഡിഎഫിന് മേല്‍കൈ.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 91 സീറ്റുകളിലായിരുന്നു ഇടതുപക്ഷത്തിന് ജയം. യുഡിഎഫ് 47 സീറ്റുകളിലും ബിജെപി ഒരു സീറ്റിലും വിജയമൊതുക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിന് 10 സീറ്റ് കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്.
നിലവിലെ കണക്കനുസരിച്ച് കാസര്‍ഗോഡ് ജില്ലയില്‍ യുഡിഎഫിന് 2 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് മൂന്ന് മണ്ഡലങ്ങളിലുമാണ് വിജയ സാധ്യത.
കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനും 9 ഇടങ്ങളില്‍ എല്‍ഡിഎഫും മുന്നിട്ട് നില്ക്കുന്നു. ധര്‍മ്മടം, പയ്യന്നൂര്‍, മട്ടന്നൂര്‍, തലശേരി, തളിപ്പറമ്പ്, പേരാവൂര്‍, കല്യാശേരി, അഴിക്കോട്, കൂത്തുപറമ്പ് എന്നിവിടങ്ങളാണ് എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങള്‍.
വയനാട് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ കല്‍പ്പറ്റയിലും ബത്തേരിയും യുഡിഎഫിന് മുന്‍തൂക്കം നല്കുമ്പോള് മാനന്തവാടിയില്‍ എല്‍ഡിഎഫിനാണ് സാധ്യത.
കോഴിക്കോട് ജില്ലയില്‍ വടകര യുഡിഎഫിന് അനുകൂലമാണ്. നാദാപുരം, കുറ്റ്യാടി, ബാലുശേരി, പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത, കോഴിക്കോട് സൗത്ത്, കുന്നമംഗലം,തിരുവമ്പാടി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിനാണ് വിജയസാധ്യത.
മലപ്പുറത്ത് 14 ഇടങ്ങളില്‍ യുഡിഎഫിനാണ് മേല്‍കൈ, 3 മണ്ഡലങ്ങള്‍ എല്‍ഡിഎഫിന് ലഭിച്ചേക്കും. പാലക്കാട് ജില്ലയില്‍ 12 മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് സാധ്യത.
വിടി ബല്‍റാമിന്റെ മണ്ഡലമായ തൃത്താലയിലടക്കം എല്‍ഡിഎഫിനാണ് മേല്‍ക്കൈ. നിലവിലെ വോട്ടിംഗ് കണക്കുകള്‍ അനുസരിച്ച് എല്‍ഡിഎഫിന് 66873 വോട്ടും, യുഡിഎഫിന് 59991 വോട്ടും എന്‍ഡിഎക്ക് 18918 വോട്ടുമാണ് ലഭിച്ചത്.
തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 സീറ്റില്‍ എല്‍ഡിഎഫും തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫിനുമാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. അതേസമയം എറണാകുളം യുഡിഎഫ് അനുകൂലമാണ്.
ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലും നിലവില്‍ എല്‍ഡിഎഫിനാണ് വോട്ട് കൂടുതല്‍.
സംസ്ഥാനത്ത് ബിജെപി ഒറ്റ സീറ്റില്‍ ഒതുങ്ങും. ബിജെപിക്ക് തിരുവനന്തപുരം നേമത്ത് മാത്രമാണ് മേല്‍കൈ. ഇവിടെ ബിജെപിക്ക് 2204 അധിക വോട്ടുകളാണുള്ളത്.