Top

കൊട്ടാരക്കരയില്‍ ഐഷ പോറ്റിക്ക് പകരം കെ എന്‍ ബാലഗോപാലിനെ പരിഗണിക്കും; പ്രദീപ് കുമാറിനെ മാറ്റിയേക്കില്ല

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം കൊട്ടാരക്കരയില്‍ എംഎല്‍എ ഐഷ പോറ്റിക്ക് പകരം കെ എന്‍ ബാലഗോപാലിനെയോ എസ് ജയമോഹനെയോ പരിഗണിക്കാന്‍ ആലോചന. മൂന്ന് ടേമില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ഇതിന് പുറമേ റാന്നി സീറ്റില്‍ കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. രാജു എബ്രഹാമിനെ മാറ്റുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തുടര്‍ച്ചയായി അഞ്ച് തവണ മത്സരിച്ചയാളാണ് രാജു എബ്രഹാം. രാജുവിനെ മാറ്റിയാല്‍ അത് വിജയസാധ്യതയെ ബാധിക്കുമോയെന്ന ആശങ്കയും സിപിഐഎമ്മിനുണ്ട്. തളിപറമ്പ് എംഎല്‍എയായ ജയിംസ് മാത്യൂ […]

9 Jan 2021 11:58 PM GMT

കൊട്ടാരക്കരയില്‍ ഐഷ പോറ്റിക്ക് പകരം കെ എന്‍ ബാലഗോപാലിനെ പരിഗണിക്കും; പ്രദീപ് കുമാറിനെ മാറ്റിയേക്കില്ല
X

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം കൊട്ടാരക്കരയില്‍ എംഎല്‍എ ഐഷ പോറ്റിക്ക് പകരം കെ എന്‍ ബാലഗോപാലിനെയോ എസ് ജയമോഹനെയോ പരിഗണിക്കാന്‍ ആലോചന. മൂന്ന് ടേമില്‍ മത്സരിച്ചതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.

ഇതിന് പുറമേ റാന്നി സീറ്റില്‍ കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. രാജു എബ്രഹാമിനെ മാറ്റുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തുടര്‍ച്ചയായി അഞ്ച് തവണ മത്സരിച്ചയാളാണ് രാജു എബ്രഹാം.

രാജുവിനെ മാറ്റിയാല്‍ അത് വിജയസാധ്യതയെ ബാധിക്കുമോയെന്ന ആശങ്കയും സിപിഐഎമ്മിനുണ്ട്. തളിപറമ്പ് എംഎല്‍എയായ ജയിംസ് മാത്യൂ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചിട്ടുണ്ട്. ഇവിടേയും യുവ നേതാക്കളുടെ പേരുകള്‍ പരിഗണനയിലുണ്ട്.

മൂന്ന് തവണ ആയെങ്കിലും കോഴിക്കോട് നോര്‍ത്ത്, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ എ പ്രദീപ് കുമാര്‍, കെവി അബ്ദുള്‍ ഖാദര്‍ എന്നിവരെ മാറ്റാന്‍ സാധ്യതയില്ല.

തദ്ദേശ തെരഞ്ഞെടുപ്പിന് സമാനമായി നിയമസഭാ തെരഞ്ഞെടുപ്പിലും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് സിപിഐഎം ഒരുക്കം.
എകെ ശശീന്ദ്രന്റെ സിറ്റിംഗ് സീറ്റായ എലത്തൂര്‍ സിപിഐഎം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയില്‍ എന്‍സിപിക്ക് ശക്തിയുള്ള മണ്ഡലമാണ് എലത്തൂര്‍. എന്നാല്‍ ഈ മണ്ഡലം ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐഎം ജില്ലാ കമ്മിറ്റി നിലപാട്.

കഴിഞ്ഞ തവണ 29,057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എകെ ശശീന്ദ്രന്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെയാണ് പകരം പരിഗണിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും ഈ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Next Story

Popular Stories