വടകര വിട്ട് എങ്ങോട്ടുമില്ലെന്ന് കെ മുരളീധരന്; ‘പുറത്ത് പ്രചാരണത്തിനിറങ്ങാന്‍ സമയം ഉണ്ടാകില്ല’
നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര വിട്ട് പ്രചരണത്തിനില്ലെന്ന് എംപി കെ മുരളീധരന്. പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത് മണ്ഡലത്തില്‍ നേരത്തെ ഏറ്റ പരിപാടികള്‍ ഉള്ളതിനാലാണെന്നും കെ മുരളീധരന് പറഞ്ഞു. ‘നിയമസഭാ തെരഞ്ഞെടുപ്പ് സമയം പാര്‍ലമെന്റ് സമ്മേളനം ചേരുന്നുണ്ട്. അതിനാല്‍ വടകരക്ക് പുറത്ത് പ്രചാരണത്തിനിറങ്ങാന്‍ സമയം ഉണ്ടാകില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റമല്ല കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്.’ കെ മുരളീധരന് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസം മുരളീധരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫില്‍ കൂടുതല്‍ […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര വിട്ട് പ്രചരണത്തിനില്ലെന്ന് എംപി കെ മുരളീധരന്. പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത് മണ്ഡലത്തില്‍ നേരത്തെ ഏറ്റ പരിപാടികള്‍ ഉള്ളതിനാലാണെന്നും കെ മുരളീധരന് പറഞ്ഞു.
‘നിയമസഭാ തെരഞ്ഞെടുപ്പ് സമയം പാര്‍ലമെന്റ് സമ്മേളനം ചേരുന്നുണ്ട്. അതിനാല്‍ വടകരക്ക് പുറത്ത് പ്രചാരണത്തിനിറങ്ങാന്‍ സമയം ഉണ്ടാകില്ല. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റമല്ല കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്.’ കെ മുരളീധരന് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന് കഴിഞ്ഞ ദിവസം മുരളീധരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫില്‍ കൂടുതല്‍ വന്ന സീറ്റുകള്‍ വീതം വെക്കുമ്പോള്‍ ലീഗിന് നല്‍കണം എന്നാണ് താന്‍ പറഞ്ഞതെന്ന് മുരളീധരന് വ്യക്തമാക്കി.
യുഡിഎഫില്‍ നിന്നു വിട്ടുപോയ പാര്‍ട്ടികളുടെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിന് പ്രാതിനിധ്യം ഉണ്ടാകണം. കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വീതം വയ്ക്കുമ്പോള്‍ ലീഗിനെയും പരിഗണിക്കണം.’ എന്നായിരുന്നു മുരളീധരന്റെ ആവശ്യം.
സിറ്റിംഗ് എംഎല്‍എമാര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാലുതവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്കുന്നതില് തെറ്റില്ലെന്നും മുരളീധരന് പറഞ്ഞിരുന്നു.