Top

രമേശ് ചെന്നിത്തലക്കെതിരെ മുന്‍ എംഎല്‍എയെ രംഗത്തിറക്കാന്‍ സിപിഐഎം; ഹരിപ്പാട് ഏറ്റെടുത്തേക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഹരിപ്പാട്, അരൂര്‍ മണ്ഡലങ്ങള്‍ വെച്ചുമാറാന്‍ സിപി ഐഎമ്മിലും സിപിഐയും ചര്‍ച്ചകള്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തിലോ മുന്നി തലത്തിലോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും നേതാക്കള്‍ പരസ്പരം സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐഎമ്മാണ് ഇത്തരമൊരു നീക്കത്തിന് മുന്‍കൈ എടുത്തത്. നിലവില്‍ ഹരിപ്പാട്ട് സിപിഐയും അരൂരില്‍ സിപിഐഎമ്മുമാണ് മത്സരിക്കുന്നത്. എംഎം ആരിഫ് രണ്ട് തവണ വിജയിച്ച ഇവിടെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് നഷ്ടമാവുകയായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ 2079 വോട്ടിനാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ […]

5 Jan 2021 8:35 PM GMT

രമേശ് ചെന്നിത്തലക്കെതിരെ മുന്‍ എംഎല്‍എയെ രംഗത്തിറക്കാന്‍ സിപിഐഎം; ഹരിപ്പാട് ഏറ്റെടുത്തേക്കും
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഹരിപ്പാട്, അരൂര്‍ മണ്ഡലങ്ങള്‍ വെച്ചുമാറാന്‍ സിപി ഐഎമ്മിലും സിപിഐയും ചര്‍ച്ചകള്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തിലോ മുന്നി തലത്തിലോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും നേതാക്കള്‍ പരസ്പരം സംസാരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐഎമ്മാണ് ഇത്തരമൊരു നീക്കത്തിന് മുന്‍കൈ എടുത്തത്.

നിലവില്‍ ഹരിപ്പാട്ട് സിപിഐയും അരൂരില്‍ സിപിഐഎമ്മുമാണ് മത്സരിക്കുന്നത്. എംഎം ആരിഫ് രണ്ട് തവണ വിജയിച്ച ഇവിടെ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് നഷ്ടമാവുകയായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍ 2079 വോട്ടിനാണ് ഇവിടെ വിജയിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ട ഏക സീറ്റാണ് ഹരിപ്പാട്. 18621 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമേശ് ചെന്നിത്തല ഇവിടെ വിജയിച്ചത്. ഇത്തവണയും ഹരിപ്പാട് തന്നെ മത്സരിക്കുമെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിയിട്ടുണ്ട്.

സീറ്റ് വെച്ചുമാറുകയാണെങ്കില്‍ സിപിഐഎമ്മിന്റെ ദേവ്കുമാര്‍ കളത്തിലിറങ്ങുമെന്നാണ് സൂചന. 2001 ല്‍ ഹരിപ്പാട്ട് നിന്നും മത്സരിച്ച് ജയിച്ച ദേവ്കുമാര്‍ 2006 ല്‍ തോറ്റിരുന്നു. എന്നാല്‍ ഇത്തവണ സീറ്റ് കിട്ടുകയാണെങ്കില്‍ ദേവകുമാറിനെയോ സംസ്ഥാന തലത്തിലെ അറിയപ്പെടുന്ന ഒരു യുവനേതാവിനെയോ മത്സരിപ്പിക്കാന്‍ കഴിയുമെന്നാണ് വാദം. സിപി ഐ തന്നെയാണ് മത്സരിപ്പിക്കുന്നതെങ്കില്‍ ബിനോയ് വിശ്വം മത്സരത്തിനിറങ്ങുമെന്നും പ്രചാരണമുണ്ട്.

Next Story