ജി സുധാകരന് മത്സരിക്കുമോ?; ആര്‍ത്തിയില്ലെന്ന് മന്ത്രി; ‘നേതൃത്വം തീരുമാനിക്കട്ടെ’
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആര്‍ത്തിയില്ലെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണട് പാര്‍ട്ടി നേതൃത്വമാണെന്നും പ്രഖ്യാപിച്ച് മന്ത്രി ജി സുധാകരന്. മത്സരിച്ചേ തീരൂവെന്ന നിലപാട് ഇല്ല, പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ജി സുധാകരന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം. ‘പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. തനിക്ക് മത്സരിക്കാന്‍ ആര്‍ത്തിയൊന്നുമില്ല. മത്സരിച്ചേ തീരൂവെന്ന നിലപാടും ഇല്ല. പാര്‍ട്ടിയില്‍ എന്റെ നിലപാട് ഞാന്‍ അറിയിക്കും.നിലവില്‍ മത്സരിക്കാന്‍ മനസില്‍ കരുതിയിട്ടില്ല. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച […]

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആര്‍ത്തിയില്ലെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണട് പാര്‍ട്ടി നേതൃത്വമാണെന്നും പ്രഖ്യാപിച്ച് മന്ത്രി ജി സുധാകരന്. മത്സരിച്ചേ തീരൂവെന്ന നിലപാട് ഇല്ല, പാര്‍ട്ടിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ജി സുധാകരന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.
‘പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. തനിക്ക് മത്സരിക്കാന്‍ ആര്‍ത്തിയൊന്നുമില്ല. മത്സരിച്ചേ തീരൂവെന്ന നിലപാടും ഇല്ല. പാര്‍ട്ടിയില്‍ എന്റെ നിലപാട് ഞാന്‍ അറിയിക്കും.
നിലവില്‍ മത്സരിക്കാന്‍ മനസില്‍ കരുതിയിട്ടില്ല. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി.
പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. തയ്യാറെടുപ്പ് എല്ലാ പാര്‍ട്ടികളിലും നടക്കുന്നതാണ്.’
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രാഷ്ട്രീയ നേതാക്കള്‍ രാവിലെ കിളക്കാനും പൂട്ടാനും ഒന്നുമല്ലല്ലോ പോകുന്നത്, കിളക്കുന്നവരുടേയും പൂട്ടുന്നവരുടേയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനല്ലോയെന്നും ജി സുധാകരന് ചോദിക്കുന്നു.
ഏഴ് തവണ മത്സരിക്കുകയും അതില്‍ 4 തവണ വിജയിച്ച് 2 തവണ മന്ത്രിയാവുകയും ചെയ്ത നേതാവാണ് ജി സുധാകരന്. ജി സുധാകരന് അമ്പലപ്പുഴയില്‍ നിന്നും വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. കായം കുളത്ത് നിന്നും ജനവിധി തേടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും അതിനെ അദ്ദേഹം തന്നെ നേരത്തെ അത് നിരസിക്കുകയുണ്ടായി. മത്സരിക്കുന്നതില്‍ നിന്നും വിട്ട് പ്രവര്‍ത്തന രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഐഎം.