Top

എലത്തൂരില്‍ ശശീന്ദ്രന്‍ ‘ഔട്ട്’; പകരം മുഹമ്മദ് റിയാസിന് സാധ്യത; മണ്ഡലം സിപിഐഎം ഏറ്റെടുത്തേക്കും

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി മുന്നണി വിടുകയാണെങ്കില്‍ തടയേണ്ടെന്ന നിലപാടിലാണ് സിപിഐഎം. ഇതിന് പിന്നാലെ മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലത്തിലും എന്‍സിപിക്ക് തിരിച്ചടിയായേക്കും. എകെ ശശീന്ദ്രന്റെ സിറ്റിംഗ് സീറ്റായ എലത്തൂര്‍ സിപിഐഎം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയില്‍ എന്‍സിപിക്ക് ശക്തിയുള്ള മണ്ഡലമാണ് എലത്തൂര്‍. എന്നാല്‍ ഈ മണ്ഡലം ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റി നിലപാട്. കഴിഞ്ഞ തവണ 29,057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എകെ ശശീന്ദ്രന്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് […]

9 Jan 2021 8:45 PM GMT

എലത്തൂരില്‍ ശശീന്ദ്രന്‍ ‘ഔട്ട്’; പകരം മുഹമ്മദ് റിയാസിന് സാധ്യത; മണ്ഡലം സിപിഐഎം ഏറ്റെടുത്തേക്കും
X

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി മുന്നണി വിടുകയാണെങ്കില്‍ തടയേണ്ടെന്ന നിലപാടിലാണ് സിപിഐഎം. ഇതിന് പിന്നാലെ മന്ത്രി എകെ ശശീന്ദ്രന്റെ മണ്ഡലത്തിലും എന്‍സിപിക്ക് തിരിച്ചടിയായേക്കും.

എകെ ശശീന്ദ്രന്റെ സിറ്റിംഗ് സീറ്റായ എലത്തൂര്‍ സിപിഐഎം ഏറ്റെടുത്തേക്കുമെന്നാണ് സൂചന. കോഴിക്കോട് ജില്ലയില്‍ എന്‍സിപിക്ക് ശക്തിയുള്ള മണ്ഡലമാണ് എലത്തൂര്‍. എന്നാല്‍ ഈ മണ്ഡലം ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റി നിലപാട്.

കഴിഞ്ഞ തവണ 29,057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എകെ ശശീന്ദ്രന്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെയാണ് പകരം പരിഗണിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും ഈ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എന്‍സിപി മുന്നണി വിടാനുള്ള നീക്കം നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പിളര്‍ത്തി മുന്നണിയില്‍ തുടരാനാണ് എകെ ശശീന്ദ്രന്റെ തീരുമാനം. ഒപ്പം എലത്തൂരില്‍ ഒരു തവണ കൂടി മത്സരിക്കാനുള്ള ശ്രമം ശശീന്ദ്രന്റെ ഭാഗത്ത് നിന്നും നടത്തുന്നുണ്ട്.

എന്നാല്‍ എലത്തൂരിന് പകരം മറ്റേതെങ്കിലും മണ്ഡലം നല്‍കാനാണ് പാര്‍ട്ടി നിലപാട്. കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി സിറ്റിംഗ് സീറ്റില്‍ എകെ ശശീന്ദ്രന്‍ മത്സരിച്ചേക്കും. കടന്നപ്പള്ളി മത്സരരംഗത്തുണ്ടായേക്കില്ല. എന്നാല്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചെങ്കിലും യുഡിഎഫിന് മുന്‍തൂക്കമുള്ള സീറ്റില്‍ മത്സരിക്കാന്‍ ശശീന്ദ്രന്‍ തയ്യാറാവുമോയെന്നത് സംശയമാണ്.

ഇതിന് പുറമേ എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്നും സൂചനയുണ്ട്

Next Story