വി ഡി സതീശനില്‍ നിന്നും പറവൂര്‍ പിടിക്കാന്‍ സിപിഐഎം ഇറങ്ങിയേക്കും; സിപിഐയെ മാറ്റി യേശുദാസ് പറപ്പിള്ളി കളത്തിലേക്ക്?
ഇത്തവണ എന്ത് വിലകൊടുത്തും പറവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം. കാലങ്ങളായി സിപിഐ മത്സരിച്ചുപോരുന്ന സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനാണ് സിപിഐഎം പദ്ധതി. പകരം സിപിഐക്ക് അവര്‍ ആവശ്യപ്പെടുന്ന സീറ്റ് നല്‍കും. തുടര്‍ച്ചയായി മൂന്നാം തവണയും വിഡി സതീശന് നിയമസഭയിലേക്ക് എത്തിയ പറവൂര്‍ മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് അംഗമായ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളിയെയാണ് സിപിഐഎം പരിഗണിക്കുന്നതെന്നാണ് സൂചന. സിപിഐ പന്ന്യന്‍ രവീന്ദ്രനെ വരെ രംഗത്തിറക്കി മണ്ഡലം പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇത്തവണ വിഎസ് […]

ഇത്തവണ എന്ത് വിലകൊടുത്തും പറവൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് സിപിഐഎം. കാലങ്ങളായി സിപിഐ മത്സരിച്ചുപോരുന്ന സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനാണ് സിപിഐഎം പദ്ധതി. പകരം സിപിഐക്ക് അവര്‍ ആവശ്യപ്പെടുന്ന സീറ്റ് നല്‍കും.
തുടര്‍ച്ചയായി മൂന്നാം തവണയും വിഡി സതീശന് നിയമസഭയിലേക്ക് എത്തിയ പറവൂര്‍ മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് അംഗമായ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളിയെയാണ് സിപിഐഎം പരിഗണിക്കുന്നതെന്നാണ് സൂചന.
സിപിഐ പന്ന്യന്‍ രവീന്ദ്രനെ വരെ രംഗത്തിറക്കി മണ്ഡലം പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇത്തവണ വിഎസ് സുനില്‍കുമാറിനെ മണ്ഡലത്തില്‍ ഇറക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് താല്പര്യമുണ്ടെങ്കിലും രണ്ട് ടേം തുടര്‍ച്ചയായി എംഎല്‍എ ആയവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് വ്യവസ്ഥയില്‍ ഇളവ് കിട്ടിയാണ് സുനില്‍കുമാര്‍ കഴിഞ്ഞ തവണ മത്സരിച്ചത്. ഇനിയും മത്സരിപ്പിക്കണമെങ്കില്‍ ഇനിയും ഇളവ് വേണ്ടി വരും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒഴികെ ലേക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനാണ് മേല്‍കൈ എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് വിജയം. സിപിഐ മാറി സിപിഐഎം മത്സരിച്ചാല്‍ മണ്ഡലം പിടിക്കാമെന്നാണ് വിലയിരുത്തല്‍.
2016 ലെ തെരഞ്ഞെടുപ്പില്‍ വിഡി സതീശന് 74,985 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 2011 ലും ഇതേ വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ വിഡി സതീശനെതിരെ മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥിക്ക് 54,351 വോട്ടായിരുന്നു ലഭിച്ചത്. 2011 ല്‍ മത്സരിച്ച പന്ന്യന്‍ രവീന്ദ്രന് 62,955 വോട്ട് ലഭിച്ചിരുന്നു.