ഒറ്റക്ക് 60 സീറ്റ് നേടണമെന്ന ആലോചനയുമായി കോണ്‍ഗ്രസ്; മിഷന് 60 പദ്ധതിയുമായി നേതൃത്വം
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘മിഷന് 60’ യുമായി കോണ്‍ഗ്രസ്. പാര്‍ട്ടി മാത്രം 60 സീറ്റില്‍ വിജയമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഹൈക്കമാന്‍ഡ് ഇടപെടല്‍ കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കാനുള്ള കര്‍മ്മ പദ്ധതിയൊരുക്കിയത്. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കാന്‍ ഉറപ്പുള്ള സീറ്റുകള്‍, 50-50 സാധ്യതയുള്ള സീറ്റുകള്‍, തീരെ സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ വേര്‍തിരിച്ച് പകുതി സാധ്യത ജയത്തിലേക്കെത്തിക്കാനും സാധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും. പാര്‍ട്ടിക്ക് മാത്രം 60 സീറ്റ് ലഭിച്ചാല്‍ […]

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘മിഷന് 60’ യുമായി കോണ്‍ഗ്രസ്. പാര്‍ട്ടി മാത്രം 60 സീറ്റില്‍ വിജയമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഹൈക്കമാന്‍ഡ് ഇടപെടല്‍ കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുക്കാനുള്ള കര്‍മ്മ പദ്ധതിയൊരുക്കിയത്.
പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളില്‍ ജയിക്കാന്‍ ഉറപ്പുള്ള സീറ്റുകള്‍, 50-50 സാധ്യതയുള്ള സീറ്റുകള്‍, തീരെ സാധ്യത കുറഞ്ഞ സീറ്റുകള്‍ എന്നിങ്ങനെ വേര്‍തിരിച്ച് പകുതി സാധ്യത ജയത്തിലേക്കെത്തിക്കാനും സാധ്യത കുറഞ്ഞയിടത്ത് കടുത്ത മത്സരമുണ്ടാക്കാനും എന്തൊക്കെ ചെയ്യണമെന്നതിനും പ്രത്യേക ആസൂത്രണമുണ്ടാക്കും.
പാര്‍ട്ടിക്ക് മാത്രം 60 സീറ്റ് ലഭിച്ചാല്‍ പിന്നെ ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ സീറ്റും കൂട്ടിയാല്‍ ഭരണം ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ജി പരമേശ്വരയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കൂടി സംസ്ഥാനത്തേക്ക് നിയോഗിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഹൈക്കമാന്‍ഡ് പിടിമുറുക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാനാണ് ഗെലോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം പ്രചാരണത്തിലെ വീഴ്ചയാണെന്ന വിലയിരുത്തല്‍ എഐസിസിക്കുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാക്കളെ ഇറക്കി പ്രചരണം കൊഴുപ്പിക്കാനുള്ള തീരുമാനം.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജയസാധ്യതയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സര്‍വ്വേ നടത്താനും ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കം. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഇത്തരമൊരു സര്‍വ്വേ നടത്തിയിരുന്നു.