Top

ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തി കോണ്‍ഗ്രസ്; ചര്‍ച്ചക്കെത്തിയത് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, വിഡി സതീശനും

ട്വന്റി ട്വന്റിയുമായി രഹസ്യചര്‍ച്ച നടത്തി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘമാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയത്. ബുധനാഴ്ച്ച രാത്രി ഒമ്പതോടെ സാബു എം ജേക്കബിന്റെ വസതിയിലെത്തിയ നേതാക്കള്‍ 12 വരെ ചര്‍ച്ച തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ നാല് പഞ്ചായത്തുകളിലാണ് ഇത്തവണ ട്വന്റി ട്വന്റി അധികാരത്തിലെത്തിയത്. പിന്നാലെ […]

7 Jan 2021 8:23 PM GMT

ട്വന്റി ട്വന്റിയുമായി രഹസ്യ ചര്‍ച്ച നടത്തി കോണ്‍ഗ്രസ്; ചര്‍ച്ചക്കെത്തിയത് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, വിഡി സതീശനും
X

ട്വന്റി ട്വന്റിയുമായി രഹസ്യചര്‍ച്ച നടത്തി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘമാണ് കിഴക്കമ്പലത്ത് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയത്.

ബുധനാഴ്ച്ച രാത്രി ഒമ്പതോടെ സാബു എം ജേക്കബിന്റെ വസതിയിലെത്തിയ നേതാക്കള്‍ 12 വരെ ചര്‍ച്ച തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമേ നാല് പഞ്ചായത്തുകളിലാണ് ഇത്തവണ ട്വന്റി ട്വന്റി അധികാരത്തിലെത്തിയത്. പിന്നാലെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

കുന്നത്തുനാട്ടില്‍ നിന്നുമായിരിക്കും നിയമസഭയിലേക്ക് ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി മത്സരിക്കുകയെന്നായിരുന്നു ആദ്യ ഘട്ടത്തിലെ പ്രഖ്യാപനം. എന്നാല്‍ കുന്നത്തുനാടിന് പുറമേ പെരുമ്പാവൂര്‍, എറണാകുളം, ആലുവ, അങ്കമാലി, തൃക്കാക്കര, പിറവം മണ്‍ലങ്ങളില്‍ കൂടി ട്വന്റി ട്വന്റി മത്സരിക്കുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ കിഴക്കമ്പലത്തെത്തിയത്.

ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ഉമ മഹേശ്വരിയെ തന്നെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി വടവുകോട്-പുത്തന്‍കുരിശ്, പുതൃക്ക, തിരുവാണീയൂര്‍, പഞ്ചായത്തുകളിലും ട്വന്റി-20 രൂപീകരിക്കാന്‍ ആലോചനയുണ്ട്.

കിഴക്കമ്പലത്തിലും ഐക്കരനാടിനും പുറമേ മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റകക്ഷി ട്വന്റി-20 ആണ്. ഇതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് നിയമസഭ ലക്ഷ്യം വെച്ചിറങ്ങുന്നത്. ഐക്കരനാട്ടില്‍ 14 ല്‍ 13 സീറ്റും നേടിയായിരുന്നു ട്വന്റി-20 ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ 19 ല്‍ 17 സീറ്റുകളായിരുന്നു ട്വന്റി-20 നേടിയത്.

Next Story