Top

‘ഇടത് മുന്നണി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കും’; സ്ഥാനാര്‍ത്ഥിത്വം തള്ളാതെ ചിന്ത ജെറോം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഏതെങ്കിലും ചുമതലകളില്‍ എത്തുകയോ ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ഇടത് മുന്നണി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കുമെന്നും ചിന്ത ജെറോം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നും ചിന്ത ജെറോമിനെ പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്കിടെ മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. ‘ചെറുപ്പത്തിലേ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കെത്തിയതാണ് ഞാന്‍. മത്സരിക്കുകയോ ഏതെങ്കിലും സ്ഥാനത്തെത്തുകയോ ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ജനങ്ങളെ സേവിക്കലാണ്. ഏറ്റവും മികച്ച […]

12 Feb 2021 10:15 AM GMT

‘ഇടത് മുന്നണി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കും’; സ്ഥാനാര്‍ത്ഥിത്വം തള്ളാതെ ചിന്ത ജെറോം
X

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഏതെങ്കിലും ചുമതലകളില്‍ എത്തുകയോ ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും ഇടത് മുന്നണി ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കുമെന്നും ചിന്ത ജെറോം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നും ചിന്ത ജെറോമിനെ പരിഗണിക്കുന്നുവെന്ന സൂചനകള്‍ക്കിടെ മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

‘ചെറുപ്പത്തിലേ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കെത്തിയതാണ് ഞാന്‍. മത്സരിക്കുകയോ ഏതെങ്കിലും സ്ഥാനത്തെത്തുകയോ ചെയ്യുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ജനങ്ങളെ സേവിക്കലാണ്. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ഇടത് മുന്നണി രംഗത്തിറക്കുക. ഇത്തവണയും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കും. തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ അടക്കമുള്ളവര്‍ ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്.’ ചിന്ത പറഞ്ഞു.

യുവജന സംഘടനാ രംഗത്ത് സജീവമായുള്ള ചിന്ത ജെറോമിനേയും ഫസീലയേയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്ന പ്രചാരണം ശക്തമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 വനിതകളെ മത്സരിപ്പിച്ചതില്‍ 8 പേരായിരുന്നു വിജയിച്ചത്. സിപിഎമ്മിന് വേണ്ടി മത്സരിച്ച കെകെ ശൈലജ, ജെ മേഴ്സികുട്ടി, യു പ്രതിഭ, വീണ ജോര്‍ജ്, അയിഷ പോറ്റി എന്നിവരാണ് വിജയിച്ചത്. ഇതില്‍ തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കൈകൊള്ളുകയാണെങ്കില്‍ വീണയും പ്രതിഭയും യോഗ്യത നേടും. ഇതിന് പുറമേ കെകെ ശൈലജ, മേഴ്സികുട്ടിയമ്മ എന്നിവര്‍ക്കും അവസരം നല്‍കിയേക്കും.

സിപിഐ നാല് വനിതകളെ മത്സരിപ്പിച്ചതില്‍ 3 പേര്‍ വിജയിച്ചു. ഇ എസ് ബിജിമോള്‍, ഗീതാ ഗോപി, സികെ ആശ എന്നിവരാണ് നിലവിലെ എംഎല്‍എമാര്‍. ഇതില്‍ സികെ ആശ വീണ്ടും മത്സരിപ്പിച്ചേക്കും.
ഇതിന് പുറമേ മഹിളാ സംഘം നേതാക്കളായ ചിഞ്ചുറാണി, പി വസന്തം, വനിതാ കമ്മീഷന്‍ അംഗങ്ങളായ എംഎസ് താര എന്നിവരാണ് സാധ്യത പട്ടികയിലുള്ള പുതുമുഖങ്ങള്‍.

ജനതാദള്‍ എസ് ആണ് കഴിഞ്ഞ തവണ വനിതകളെ രംഗത്തിറക്കിയ മറ്റൊരു ഘടകകക്ഷി. എന്നാല്‍ കോവളത്ത് മത്സരിച്ച ജമീല പ്രകാശം പരാജയപ്പെട്ടു. ഇത്തവണയും ജമീല പാര്‍ട്ടിക്ക് വേണ്ടി കേരളത്തില്‍ മത്സരിച്ചേക്കും.

Next Story