Top

യുഡിഎഫ് ക്ഷണിച്ചാല്‍ മത്സരിക്കുമെന്ന് കെമാല്‍ പാഷ; ബിജെപിയോട് താല്‍പര്യമില്ല; ശമ്പളം വേണ്ട

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ജസ്റ്റിസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലങ്ങളില്‍ മത്സരിക്കനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെമാല്‍ പാഷയുടെ പ്രതികരണം. യുഡിഎഫ് ക്ഷണിച്ചാല്‍ പാര്‍ട്ടി ബാനറിലായിരിക്കും മത്സരിക്കുക. എല്‍ഡിഫിന് തന്നോട് താല്‍പര്യമില്ലെന്നും ബിജെപിയോട് തനിക്കും താല്‍പര്യമില്ല. വേറിട്ട് ശബ്ദമായി നിന്നിട്ട് കാര്യമില്ലായെന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നും കെമാല്‍ പാഷ പറഞ്ഞു. എംഎല്‍എ ആയാല്‍ താന്‍ ശമ്പളം വാങ്ങില്ലെന്നും കെമാല്‍ പാഷ പ്രതികരിച്ചു. ഈയിടെ കെമാല്‍ പാഷ സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും പരസ്യനിലപാട് […]

8 Jan 2021 8:11 PM GMT

യുഡിഎഫ് ക്ഷണിച്ചാല്‍ മത്സരിക്കുമെന്ന് കെമാല്‍ പാഷ; ബിജെപിയോട് താല്‍പര്യമില്ല; ശമ്പളം വേണ്ട
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ജസ്റ്റിസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലങ്ങളില്‍ മത്സരിക്കനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെമാല്‍ പാഷയുടെ പ്രതികരണം.

യുഡിഎഫ് ക്ഷണിച്ചാല്‍ പാര്‍ട്ടി ബാനറിലായിരിക്കും മത്സരിക്കുക. എല്‍ഡിഫിന് തന്നോട് താല്‍പര്യമില്ലെന്നും ബിജെപിയോട് തനിക്കും താല്‍പര്യമില്ല. വേറിട്ട് ശബ്ദമായി നിന്നിട്ട് കാര്യമില്ലായെന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നും കെമാല്‍ പാഷ പറഞ്ഞു.

എംഎല്‍എ ആയാല്‍ താന്‍ ശമ്പളം വാങ്ങില്ലെന്നും കെമാല്‍ പാഷ പ്രതികരിച്ചു. ഈയിടെ കെമാല്‍ പാഷ സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും പരസ്യനിലപാട് സ്വീകരിച്ചിരുന്നു.

ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് വൈറ്റില പാലം യാത്രക്കായി തുറന്ന് കൊടുത്ത സംഭവത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉദ്ഘാടനത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്നും അത് തുറന്ന് കൊടുക്കാമെന്നുമായിരുന്നു കെമാല്‍ പാഷയുടെ പ്രതികരണം. വൈറ്റില മേല്‍പ്പാലം നിര്‍മ്മിച്ചത് ഈ സര്‍ക്കാരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം നോക്കി നീട്ടി വയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story