അപു മത്സരിക്കില്ല; വ്യക്തമാക്കി പിജെ ജോസഫ്; ‘സാവകാശം പ്രവര്ത്തിച്ചുവരട്ടെ’
മകന് അപു ജോസഫ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയര്മാന് പിജെ ജോസഫ്. അപു ജോസഫ് സാവകാശം പ്രവര്ത്തിച്ചുവരട്ടെയെന്നാണ് ജോസഫ് പക്ഷം. അപു നിലവില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. സാമൂഹിക പ്രവര്‍ത്തനത്തിലാണ് അപുവിന് നിലവില്‍ താല്പര്യമില്ലെന്നും പിജെ ജോസഫ് പറഞ്ഞു. കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും അപു ജോസഫ് മത്സരിക്കുന്നുവെന്നായിരുന്നു പ്രചാരണം. കര്‍ഷക പരിപാടികളില്‍ സംഘാടകനായി പ്രവര്‍ത്തിച്ച് പോരുന്ന അപു പിതാവിന്റെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തില്‍ സജീവമാകാനൊപരുങ്ങുകയാണ്. പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി […]

മകന് അപു ജോസഫ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയര്മാന് പിജെ ജോസഫ്. അപു ജോസഫ് സാവകാശം പ്രവര്ത്തിച്ചുവരട്ടെയെന്നാണ് ജോസഫ് പക്ഷം.
അപു നിലവില്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. സാമൂഹിക പ്രവര്‍ത്തനത്തിലാണ് അപുവിന് നിലവില്‍ താല്പര്യമില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും അപു ജോസഫ് മത്സരിക്കുന്നുവെന്നായിരുന്നു പ്രചാരണം. കര്‍ഷക പരിപാടികളില്‍ സംഘാടകനായി പ്രവര്‍ത്തിച്ച് പോരുന്ന അപു പിതാവിന്റെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തില്‍ സജീവമാകാനൊപരുങ്ങുകയാണ്. പാര്‍ട്ടിയുടെ കീഴിലുളള ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാനുമാണ് അപു ജോസഫ്.
അപുവിനെ കളത്തിലിറക്കി കേരള കോണ്‍ഗ്രസ് സീറ്റായ പേരാമ്പ്ര മുസ്ലിം ലീഗിന് നല്കി തിരുവമ്പാടി വാങ്ങാനായിരുന്നു ജോസഫ് വിഭാഗത്തിന്റെ നീക്കം. മലയോര മേഖലയായ തിരുവമ്പാടിയില്‍ ക്രൈസ്തവ സഭയുടെ പിന്തുണയോടെ വിജയിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. തിരുമ്പാടിയില്‍ താന്‍ മത്സരിക്കുന്നതില്‍ ലീഗ് എതിര്‍ക്കാന്‍ സാധ്യതയില്ലെന്ന നിലപാടിലായിരുന്നു അപുവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും. എന്നാല്‍ അപു മത്സരിച്ചില്ലെങ്കില്‍ ഇവിടെ മുസ്ലീം ലീഗ് തന്നെ മത്സരിച്ചേക്കും.
കെപിസിസി ഉപാധ്യക്ഷന്‍ ടി സിഖിന് ഈ മണ്ഡലത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കുന്ദമംഗലത്ത് നിന്നും പരാജയപ്പെട്ട ടി സിദ്ധിഖിന് ഇത്തവണ സുരക്ഷിത മണ്ഡലം നല്‍കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ടി സിദ്ധിഖ് മണ്ഡലത്തില്‍ സജീവവുമാണ്. അതിനിടെയാണ് അപു ജോര്‍ജിന്റെ പേര് ഉയര്‍ന്നത്.