വിഎസിന്റെ തട്ടകത്തില്‍ വിജയരാഘവനോ?; നാല് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയേക്കില്ല
പാലക്കാട് മലമ്പുഴയില്‍ വിഎസ് അച്ച്യൂതാനന്ദന്റെ തട്ടകത്തില്‍ എ വിജയരാഘവനെ പരിഗണിച്ചേക്കും. ജില്ലയില്‍ നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് സിപിഐഎം സീറ്റ് നല്‍കിയേക്കില്ല.തരൂരില്‍ മന്ത്രി എകെ ബാലന് പകരം പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അഡ്വ: കെ ശാന്തകുമാരിയെ മത്സരിപ്പിക്കാനാണ് ആലോചന. സംവരണ മണ്ഡലമായ കോങ്ങാട് മാറ്റം ഉണ്ടായേക്കും. മണ്ഡലത്തില്‍ ഇവിടെ രണ്ട് തവണ മത്സരിച്ച് വിജയിച്ച കെവി വിജയദാസിന് പകരം മുന്‍ എംപിയും സംസ്ഥാന പട്ടിക ജാതി കമ്മീഷന് അംഗവുമായ എസ് അജയകുമാറിനാണ് സാധ്യത. ഡിവൈഎസ്ഐ നേതാവ് […]

പാലക്കാട് മലമ്പുഴയില്‍ വിഎസ് അച്ച്യൂതാനന്ദന്റെ തട്ടകത്തില്‍ എ വിജയരാഘവനെ പരിഗണിച്ചേക്കും. ജില്ലയില്‍ നാല് സിറ്റിങ് എംഎല്‍എമാര്‍ക്ക് സിപിഐഎം സീറ്റ് നല്‍കിയേക്കില്ല.
തരൂരില്‍ മന്ത്രി എകെ ബാലന് പകരം പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അഡ്വ: കെ ശാന്തകുമാരിയെ മത്സരിപ്പിക്കാനാണ് ആലോചന. സംവരണ മണ്ഡലമായ കോങ്ങാട് മാറ്റം ഉണ്ടായേക്കും.
മണ്ഡലത്തില്‍ ഇവിടെ രണ്ട് തവണ മത്സരിച്ച് വിജയിച്ച കെവി വിജയദാസിന് പകരം മുന്‍ എംപിയും സംസ്ഥാന പട്ടിക ജാതി കമ്മീഷന് അംഗവുമായ എസ് അജയകുമാറിനാണ് സാധ്യത.
ഡിവൈഎസ്ഐ നേതാവ് നിതിന്‍ കണിച്ചേരിയെ പാലക്കാട്ട് മത്സരിപ്പിച്ചേക്കും. ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണിക്ക് പകരം ബാലസംഘം സംസ്ഥാന കോഡിനേറ്റര്‍ എം രണ്‍തീഷ്, കെ ജയദേവന് എന്നിവരുടെ പേരുകള്‍ ഒറ്റപ്പാലത്ത് പരിഗണനയിലുണ്ട്. എലത്തൂരില്‍ മുഹമ്മദ് റിയാസിന്റെ പേര് പരിഗണനയിലുണ്ട്. മന്ത്രി എകെ ശശീന്ദ്രനെ കണ്ണൂരില്‍ മത്സരിപ്പിക്കാനാണ് തീരുമാനം.
വിടി ബല്‍റാമിനെതിരെ തൃത്താലയില്‍ എം സ്വരാജിന്റേയും എംബി രാജേഷിന്റെ പേര് ഉയരുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയുടെ ചാര്‍ജാണ് എംബി രാജേഷിനുണ്ടായിരുന്നത്. കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഉത്തരവാദിത്വം എംബി രാജേഷിന് സിപിഐഎം നല്‍കുമോ എന്നത് വരും മാസങ്ങളില്‍ അറിയാനാകും.