പറവൂരില്‍ വിഡി സതീശന് സാധ്യതയേറി; ഒമ്പതില്‍ എട്ടിടത്തും സിറ്റിംഗ് എംഎല്‍എമാര്‍; കളമശേരിയില്‍ അവ്യക്തത
നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫിന്റെ ഒമ്പത് സീറ്റില്‍ എട്ടിടത്തും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കാന്‍ സാധ്യത. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശേരിയില്‍ അവ്യക്തത തുടരുകയാണ്. വിഡി സതീശന് എംഎല്‍എ പറവൂരില്‍ തന്നെ മത്സരിക്കും. അന്‍വര്‍ സാദത്ത് (ആലുവ), എല്‍ദോസ് കുന്നപള്ളി (പെരുമ്പാവൂര്‍), റോജി എം ജോണ്‍ (അങ്കമാലി), അനൂപ് ജേക്കബ് (പിറവം), ടിജെ വിനോദ് (എറണാകുളം), പിടി തോമസ് (തൃക്കാക്കര), വിപി സജീന്ദ്രന്(കുന്നത്തുനാട്) എന്നിവരാണ് വീണ്ടും മത്സരം […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫിന്റെ ഒമ്പത് സീറ്റില്‍ എട്ടിടത്തും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കാന്‍ സാധ്യത. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശേരിയില്‍ അവ്യക്തത തുടരുകയാണ്.
വിഡി സതീശന് എംഎല്‍എ പറവൂരില്‍ തന്നെ മത്സരിക്കും. അന്‍വര്‍ സാദത്ത് (ആലുവ), എല്‍ദോസ് കുന്നപള്ളി (പെരുമ്പാവൂര്‍), റോജി എം ജോണ്‍ (അങ്കമാലി), അനൂപ് ജേക്കബ് (പിറവം), ടിജെ വിനോദ് (എറണാകുളം), പിടി തോമസ് (തൃക്കാക്കര), വിപി സജീന്ദ്രന്(കുന്നത്തുനാട്) എന്നിവരാണ് വീണ്ടും മത്സരം ഉറപ്പിച്ചത്.
വികെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും മത്സരിക്കുന്നതില്‍ പാര്‍ട്ടി തീരുമാനം ആയിട്ടില്ല. അദ്ദേഹത്തെ മത്സരിപ്പിക്കണമെന്നാണ് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍
കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് പകരം മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയില്‍ നിന്നും സമ്മര്‍ദമുണ്ട്.
2011 മുതല്‍ തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68726 വോട്ടിനാണ് ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്. സിപിഐഎമ്മിന്റെ എഎം യൂസഫ് 56,608 വോട്ട് നേടിയിരുന്നു.
വിഡി സതീശന്റെ പറവൂര്‍ മണ്ഡലത്തില്‍ സിപിഐയാണ് മത്സരിച്ചുപോരുന്നത്. ഇത്തവണ മണ്ഡലം സിപിഐഎം ഏറ്റെടുത്തേക്കും.
ജില്ലാ പഞ്ചായത്ത് അംഗമായ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് യേശുദാസ് പറപ്പിള്ളിയെയാണ് സിപിഐഎം പരിഗണിക്കുന്നതെന്നാണ് സൂചന.
2016 ലെ തെരഞ്ഞെടുപ്പില്‍ വിഡി സതീശന് 74,985 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 2011 ലും ഇതേ വോട്ട് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ വിഡി സതീശനെതിരെ മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥിക്ക് 54,351 വോട്ടായിരുന്നു ലഭിച്ചത്. 2011 ല്‍ മത്സരിച്ച പന്ന്യന്‍ രവീന്ദ്രന് 62,955 വോട്ട് ലഭിച്ചിരുന്നു.