‘യുഡിഎഫിന് വിജയസാധ്യതയുള്ള ഏത് സീറ്റ് തന്നാലും മത്സരിക്കാം’; ജോണി നെല്ലൂര്‍; ‘മൂവാറ്റുപുഴയില്‍ മൂന്ന് തവണ ജയിച്ചിട്ടുണ്ട്’
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കേരളത്തില്‍ യുഡിഎഫിന് വിജയസാധ്യതയുള്ള ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കുമെന്നും മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ നിര്‍ബന്ധം പിടിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോണിംഗ് റിപ്പോര്ട്ടറിലായിരുന്നു ജോണി നെല്ലൂരിന്റെ പ്രതികരണം. ‘ഒരുതവണ കൂടി നിയമസഭയിലേക്ക് മത്സരിക്കാനുള്ള എന്റെ ആഗ്രഹം യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും മത്സരിക്കാന്‍ സന്നദ്ധനാണെന്നും അറിയിച്ചു. മൂവാറ്റുപുഴയില്‍ ഞാനാണ് […]

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കേരളത്തില്‍ യുഡിഎഫിന് വിജയസാധ്യതയുള്ള ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കുമെന്നും മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ നിര്‍ബന്ധം പിടിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോണിംഗ് റിപ്പോര്ട്ടറിലായിരുന്നു ജോണി നെല്ലൂരിന്റെ പ്രതികരണം.
‘ഒരുതവണ കൂടി നിയമസഭയിലേക്ക് മത്സരിക്കാനുള്ള എന്റെ ആഗ്രഹം യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ എവിടെ വേണമെങ്കിലും മത്സരിക്കാന്‍ സന്നദ്ധനാണെന്നും അറിയിച്ചു. മൂവാറ്റുപുഴയില്‍ ഞാനാണ് മത്സരിക്കുന്നതെന്ന് പറയാന്‍ എനിക്കെന്താണ് അവകശം. അത് തീരുമാനിക്കാന്‍ നേതൃത്വമുണ്ട്. എന്നെപോലെ മൂവാറ്റുപുഴയില്‍ ജനിച്ചവര്‍ വേറേയും ഇല്ലേ. അത് പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചില്ല.’ ജോണി നെല്ലൂര്‍ പറഞ്ഞു.
മൂവാറ്റുപുഴയില്‍ സീറ്റ് ലഭിക്കുകയാണെങ്കില്‍ മത്സരിക്കുമെന്നും അവിടെ താന്‍ മൂന്ന് തവണ മത്സരിച്ച് ജയിച്ച സീറ്റാണെന്നും ജോണി നെല്ലൂര്‍ നേരത്തെ പറഞ്ഞിരുന്നു. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫില്‍ നിന്നും ഉണ്ടായ ചില സംഭവങ്ങള്‍ എനിക്ക് ദുഃഖമുണ്ടാക്കിയിരുന്നു. എങ്കിലും ഞാന്‍ അടിയുറച്ചൊരു യുഡിഎഫ് പ്രവര്‍ത്തകനെന്ന നിലയില്‍ യുഡിഎഫിനെ ശക്തിപ്പെടുത്തുകയെന്നതാണ് എന്റെ ലക്ഷ്യം. മത്സരിക്കുകയെന്നത് അതിന്റെ ഒരു വശം മാത്രമാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കാനും തയ്യാറാണ്. കേരളത്തിലെവിടെയാണെങ്കിലും യുഡിഎഫിന് വിജയസാധ്യതയുള്ള സീറ്റ് മുന്നണി നേതൃത്വവും കേരള കോണ്‍ഗ്രസ് നേതൃത്വവും തന്നാല്‍ മത്സരിക്കും.’ ജോണി നെല്ലൂര്‍ പറഞ്ഞു.
തില്ലങ്കേരി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതുകൊണ്ട് അവിടെ യുഡിഎഫ് തകര്‍ന്നുവെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
‘തില്ലങ്കേരി തെരഞ്ഞെടുപ്പ് വെച്ച് വിലയിരുത്താന്‍ കഴിയില്ല. തില്ലങ്കേരി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ആകെ 40 ശതമാനം വോട്ടാണ്. രണ്ട് മാസം മുമ്പ് നടന്ന വോട്ടെടുപ്പില്‍ വോട്ട് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ സന്മനസ് ഉണ്ടായില്ല. അവിടെ യുഡിഎഫ് തകര്‍ന്നുപോയെന്ന് ആരും കരുതണ്ട. യുഡിഎഫ് തകര്ച്ചയുണ്ടെയെന്ന് പറായന് കഴിയില്ല.’ ജോണി നെല്ലൂര്‍ പറഞ്ഞു.