Top

‘ഏതെങ്കിലും മേഖലയില്‍ സേഫ് ആയിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയതല്ല’; ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പില്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ വിലയിരുത്തലുകള്‍ റിയലിസ്റ്റിക്കല്ലെന്നും ബിജെപിക്ക് ഒരു മുഖം മാത്രമെയുള്ളു, അത് ഏറ്റെടുക്കാന്‍ കേരളം ആഗ്രഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ‘നാടിന് വേണ്ടിയുള്ള ഓട്ടത്തിനാണ് വോട്ട്. എന്റെ ആരോഗ്യവും സമയവും പാലക്കാടിന് വേണ്ടി വിനിയോഗിക്കും. ഞാന്‍ 2011 മുതല്‍ വികസനം തന്നെയാണ് ചര്‍ച്ചയാക്കുന്നത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയമായ വിലയിരുത്തലുകള്‍ റിയലിസ്റ്റിക്ക് അല്ലായെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി 45 സീറ്റില്‍ വിജയിക്കുമെന്നാണ് […]

3 April 2021 11:09 PM GMT

‘ഏതെങ്കിലും മേഖലയില്‍ സേഫ് ആയിട്ട് രാഷ്ട്രീയത്തിലേക്കിറങ്ങിയതല്ല’; ശ്രീധരന് മറുപടിയുമായി ഷാഫി പറമ്പില്‍
X

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ഷാഫി പറമ്പില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയ വിലയിരുത്തലുകള്‍ റിയലിസ്റ്റിക്കല്ലെന്നും ബിജെപിക്ക് ഒരു മുഖം മാത്രമെയുള്ളു, അത് ഏറ്റെടുക്കാന്‍ കേരളം ആഗ്രഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

‘നാടിന് വേണ്ടിയുള്ള ഓട്ടത്തിനാണ് വോട്ട്. എന്റെ ആരോഗ്യവും സമയവും പാലക്കാടിന് വേണ്ടി വിനിയോഗിക്കും. ഞാന്‍ 2011 മുതല്‍ വികസനം തന്നെയാണ് ചര്‍ച്ചയാക്കുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ രാഷ്ട്രീയമായ വിലയിരുത്തലുകള്‍ റിയലിസ്റ്റിക്ക് അല്ലായെന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി 45 സീറ്റില്‍ വിജയിക്കുമെന്നാണ് പറയുന്നത്. ബിജെപിയുടെ മുഖം ആകെ മാറിയെന്ന് പറയുന്നു. ബിജെപിക്ക് ആകെ ഒരു മുഖമേയുള്ളു. അത് കേരളം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല.’ ഷാഫി പറമ്പില്‍ പറഞ്ഞു.

തന്റെ പാഷന്‍ പൊതു പ്രവര്‍ത്തനമാണ്, മറ്റേതെങ്കിലും മേഖലയില്‍ സേഫ് ആയ ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതല്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.

താന്‍ ബിജെപിയിലേക്ക് വന്ന ശേഷം പാര്‍ട്ടിയുടെ മുഖച്ഛായ മാറിയെന്നും വോട്ട് വിഹിതം 30 ശതമാനം ആകുമെന്നുമായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞത്. ബിജെപിക്കാരനല്ല, മെട്രോമാന്‍ എന്ന നിലയിലാണ് ആളുകള്‍ സ്വീകരിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. പ്രായം ബുദ്ധിയെ ബാധിച്ചിട്ടില്ല. അനുഭവമാണ് ശക്തിയെന്നും ശ്രീധരന്‍ കൂട്ടിചേര്‍ത്തു.

Next Story