മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപിന്റെ മൊഴി; ‘കൃത്രിമ തെളിവുണ്ടാക്കി, മാനസികമായി പീഡിപ്പിച്ചു’: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
സ്വര്‍ണക്കള്ളകടത്തുക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്.ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉള്ളത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും ഇഡി ഭീഷണിപ്പെടുത്തി. ഇ.ഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സന്ദീപിന്റെ മൊഴി നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് […]

സ്വര്‍ണക്കള്ളകടത്തുക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച്.
ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉള്ളത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്‍കാനും ഇഡി ഭീഷണിപ്പെടുത്തി. ഇ.ഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് മൊഴി നല്‍കിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സന്ദീപിന്റെ മൊഴി നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കുകയാണ് ക്രൈംബ്രാഞ്ച്.