Top

‘ശ്രീശാന്ത് ടീമിന്റെ അവിഭാജ്യ ഘടകം, സഞ്ജുവിനെ തഴഞ്ഞിട്ടില്ല’; വിശദീകരണവുമായി കെസിഎ

വിജയ് ഹസാര ട്രോഫി കേരളാ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജു സാംസനെ നായക സ്ഥാനത്ത് താല്‍ക്കാലികമായി മാത്രമാണ് നീക്കിയത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് മറ്റു ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട തിരക്കുകളുണ്ട്. എങ്കില്‍ കൂടി ടീമിനൊപ്പം ചേരുമെന്ന് തന്നെയാണ് കരുതുന്നത്. മുഴുവന്‍ സമയവും ക്യാംപിലുണ്ടാവുന്ന താരമെന്ന നിലയിലാണ് സച്ചിന്‍ ബേബിയെ പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. കൂടാതെ സച്ചിന്‍ ബേബി ടീമിലെ കളിക്കാരെ നന്നായി അറിയാവുന്ന താരമാണ്. ആവശ്യമായ പരിചയ സമ്പത്തും സച്ചിനുണ്ട്. […]

9 Feb 2021 5:48 AM GMT

‘ശ്രീശാന്ത് ടീമിന്റെ അവിഭാജ്യ ഘടകം, സഞ്ജുവിനെ തഴഞ്ഞിട്ടില്ല’; വിശദീകരണവുമായി കെസിഎ
X

വിജയ് ഹസാര ട്രോഫി കേരളാ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജു സാംസനെ നായക സ്ഥാനത്ത് താല്‍ക്കാലികമായി മാത്രമാണ് നീക്കിയത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് മറ്റു ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട തിരക്കുകളുണ്ട്. എങ്കില്‍ കൂടി ടീമിനൊപ്പം ചേരുമെന്ന് തന്നെയാണ് കരുതുന്നത്. മുഴുവന്‍ സമയവും ക്യാംപിലുണ്ടാവുന്ന താരമെന്ന നിലയിലാണ് സച്ചിന്‍ ബേബിയെ പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരിക്കുന്നത്. കൂടാതെ സച്ചിന്‍ ബേബി ടീമിലെ കളിക്കാരെ നന്നായി അറിയാവുന്ന താരമാണ്. ആവശ്യമായ പരിചയ സമ്പത്തും സച്ചിനുണ്ട്. കെസിഎ വക്താവ് സജി കുമാര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂര്‍ സഞ്ജു സാംസനെ നായക സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും സഞ്ജുവിനെ തഴഞ്ഞിട്ടില്ലെന്നും കെസിഎ പറയുന്നു. സച്ചിന്‍ ബേബി തന്നെയാവും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ നയിക്കുക. സഞ്ജുവും സച്ചിനും നല്ല പരസ്പര ധാരണയുള്ള കളിക്കാരാണെന്നും ടീമിന്റെ നിര്‍ണായക തീരുമാനങ്ങള്‍ അവരൊന്നിച്ചായിരിക്കും എടുക്കുകയെന്നും കെസിഎ വക്താവ് പ്രതികരിച്ചു.

ശ്രീശാന്ത് ടീമിന്റെ അവിഭാജ്യ ഘടകം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് തിരികെയെത്തിയ എസ് ശ്രീശാന്ത് കേരളാ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും നിലവില്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആരോപണങ്ങളില്‍ കഴമ്പില്ലെന്നും കെസിഎ വ്യക്തമാക്കി. ശ്രീശാന്ത് സീനീയര്‍ താരമാണ്, അന്തരാഷ്ട്ര തലത്തില്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള ടീമിന്റെ നിര്‍ണായക സാന്നിധ്യമാണ്. വിജയ് ഹസാരെ ട്രോഫിയില്‍ ബൗളിംഗ് ഡിപാര്‍ട്ട്‌മെന്റ് ശ്രീയായിരിക്കും നയിക്കുക. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുക സെലക്ടര്‍മാരും കോച്ചിനുമായിരിക്കും. സജി കുമാര്‍ പറഞ്ഞു.

കെ.എം ആസിഫിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലമാണ്. യുവതാരങ്ങള്‍ക്കും അവസരം നല്‍കേണ്ടതുണ്ട്. ബേസില്‍ തമ്പിക്കും പരിക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രകടനം മോശമായതിനാല്‍ അല്ല ഇരുവരെയും പുറത്തിരുത്തിയിരിക്കുന്നത്. നിര്‍ണായക ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത് വിവാദങ്ങള്‍ അനാവശ്യമാണെന്നും സജി കുമാര്‍ ചൂണ്ടിക്കാണിച്ചു.

Next Story

Popular Stories