കൊവിഡ് ബാധിച്ച് ബോധമറ്റു കിടന്ന ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; ‘മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനം മഹാ മാതൃക’
കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ബോധരഹിതനായ ബിജെപി പ്രവര്ത്തകന് രക്ഷകരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനപ്രവാഹങ്ങള്‍. കക്ഷിഭേദത്തിനതീതമായ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനം ഒരു മഹാ മാതൃകയാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പാലക്കാട് പെരുവെമ്പിലെ സജീവ ബിജെപി പ്രവര്‍ത്തകനായ ഇല്ലിയം കാട്ടില്‍ വിഭൂഷിന്റെ ജീവനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ സന്ദീപ്, ആര് തേജസ്, എം സുരേഷ് എന്നിവര്‍ രക്ഷിച്ചത്. വീട്ടില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് വിഭൂഷ് കുഴഞ്ഞുവീണത്. ഭാര്യം മറ്റു കുടുംബാംഗങ്ങളും നിലവിളിച്ചെങ്കില്‍ ഓടികൂടിയ നാട്ടുകാര്‍ കൊവിഡ് ഭയം മൂലം […]

കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ബോധരഹിതനായ ബിജെപി പ്രവര്ത്തകന് രക്ഷകരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനപ്രവാഹങ്ങള്‍. കക്ഷിഭേദത്തിനതീതമായ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനം ഒരു മഹാ മാതൃകയാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. പാലക്കാട് പെരുവെമ്പിലെ സജീവ ബിജെപി പ്രവര്‍ത്തകനായ ഇല്ലിയം കാട്ടില്‍ വിഭൂഷിന്റെ ജീവനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കെ സന്ദീപ്, ആര് തേജസ്, എം സുരേഷ് എന്നിവര്‍ രക്ഷിച്ചത്. വീട്ടില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് വിഭൂഷ് കുഴഞ്ഞുവീണത്. ഭാര്യം മറ്റു കുടുംബാംഗങ്ങളും നിലവിളിച്ചെങ്കില്‍ ഓടികൂടിയ നാട്ടുകാര്‍ കൊവിഡ് ഭയം മൂലം വീട്ടിലേക്ക് പ്രവേശിച്ചില്ല. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന യുവാവ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓമ്നിവാനില്‍ സ്ഥലത്തെത്തിയ സുരേഷും മറ്റു പ്രവര്‍ത്തകരും വിഭൂഷിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഭൂഷ് അത്യാസന്ന നിലയിലായതിനാല്‍ സുരേഷിന് പിപിഇ കിറ്റ് ധരിക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറി.
10 ദിവസം മുന്‍പാണ് വിഭൂഷനും ഭാര്യ അജനയ്ക്കും കൊവിഡ് ബാധിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അജന. പെരുവെമ്പ് ചുങ്കക്കുന്നത്ത് ഓട്ടോ ഡ്രൈവറാണ് വിഭൂഷ്. ഡിവൈഎഫ്ഐ പുതുശേരി ബ്ലോക്ക് വൈസ് പ്രസിഡന്റായ സുരേഷ് പെരുവെമ്പ് പഞ്ചായത്ത് അംഗമാണ്. ഡിവൈഎഫ്ഐ പെരുവെമ്പ് ഈസ്റ്റ് മേഖല സെക്രട്ടറിയാണ് സന്ദീപ്. വെസ്റ്റ് മേഖല ട്രഷററാണ് ആര് തേജസ്.
സംഭവത്തെക്കുറിച്ച് എംബി രാജേഷ് പറയുന്നത് ഇങ്ങനെ:
എന്തുകൊണ്ടാണ് ഈ സംഘടന വ്യത്യസ്തമാവുന്നത് എന്നതിന് ഉത്തരമാണ് ഇന്നത്തെ എല്ലാ പത്രങ്ങളിലുമുള്ള ഈ വാര്‍ത്ത. കോവിഡ് ബാധിച്ച് ബോധമറ്റു കിടക്കുന്ന വിഭൂഷ് ബി.ജെ.പി.പ്രവര്‍ത്തകനാണ് എന്നത് ആ വീട്ടില്‍ നിന്നുയര്‍ന്ന നിലവിളി കേട്ട് ഓടിയെത്താന്‍ DYFI പ്രവര്‍ത്തകരായ സുരേഷിനും തേജസ്സിനും സന്ദീപിനും തടസ്സമായില്ല. പലരും ഭയന്നും മടിച്ചും മാറി നിന്നപ്പോള്‍ ഈ മുന്നു പേര് ധൈര്യത്തോടെ മുന്നോട്ടുവന്നു. ഒട്ടും സമയം പാഴാക്കാതെ സ്വന്തം വാഹനത്തില്‍ രോഗിയേയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് കുതിച്ചു. ആ ധൈര്യം ഒരു ചെറുപ്പക്കാരന്റെ ജീവന് രക്ഷിച്ചു.
കക്ഷിഭേദത്തിനതീതമായ മനുഷ്യസ്നേഹപരമായ പ്രവര്‍ത്തനം ഒരു മഹാ മാതൃകയാണ്. DYFI പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.സുരേഷ്,മേഖലാ സെക്രട്ടറി സന്ദീപ്, ട്രഷറര്‍
തേജസ് എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, സ്നേഹാഭിവാദനങ്ങള്‍. ഇതു പോലെ കഴിഞ്ഞ ദിവസം പുന്നപ്രയില്‍ DYFI പ്രവര്‍ത്തകരായ രേഖയും അശ്വിനും നടത്തിയ ജീവന് രക്ഷാപ്രവര്‍ത്തനവും മറക്കാനാവാത്തതാണ്, ഈ മിടുക്കരായ യുവ സഖാക്കളേയോര്ത്ത് ഒരു പഴയ DYFI പ്രവര്ത്തകന് എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു.
