Top

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, ഹോട്ടലുകളില്‍ ഹോംഡെലിവറി മാത്രം; ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗരേഖ

കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

16 May 2021 9:53 AM GMT

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍, ഹോട്ടലുകളില്‍ ഹോംഡെലിവറി മാത്രം; ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗരേഖ
X

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന ട്രിപ്പിള്‍ ലോക്ഡൗണിന്റെ മാര്‍ഗരേഖ പുറത്തിറങ്ങി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം

ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പുറമേ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഭക്ഷ്യവസ്തുക്കള്‍, പലചരക്ക്, പഴം, പച്ചക്കറി, പാല്‍, മാംസം, മത്സ്യം, കാലിത്തീറ്റ, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ തിങ്കള്‍ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകള്‍ അടയ്ക്കണം.

പാല്‍, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുന്‍പു പൂര്‍ത്തിയാക്കണം.

റേഷന്‍ കടകള്‍, മാവേലി സ്റ്റോറുകള്‍, സപ്ലൈകോ ഷോപ്പുകള്‍, മില്‍ക്ക് ബൂത്തുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്‌സല്‍ സര്‍വീസും അനുവദിക്കില്ല.

മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, എടിഎമ്മുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

പൊതുജനങ്ങള്‍, അവശ്യവസ്തുക്കള്‍ വീടിനോട് ഏറ്റവും അടുത്തുള്ള കടയില്‍നിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ അനുവദിക്കില്ല.

വശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം.

വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കും ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികള്‍ ചെയ്യുന്ന ടെക്‌നീഷ്യന്മാര്‍ക്കും ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. പാസുകള്‍ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ചാല്‍ ലഭ്യമാകും.

മറ്റു നിയന്ത്രണങ്ങള്‍

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികള്‍ ചെയ്യുന്ന ടെക്‌നീഷ്യന്മാര്‍ക്കും പാസ് നിര്‍ബന്ധം. പാസുകള്‍ ുമ.ൈയമെളല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷിച്ചാല്‍ ലഭ്യമാകും.

Also Read: ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയില്‍ കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍; കാറ്റടിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ പുറത്തുവരുന്നതായി പ്രദേശവാസികള്‍

എറണാകുളം

പലചരക്കുകടകള്‍, ബേക്കറി, പഴം -പച്ചക്കറി കടകള്‍,മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

ഇതിനായി ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ഇതിനായി വാര്‍ഡ്-തല ആര്‍.ആര്‍.ടികള്‍/കമ്മിറ്റികള്‍ എന്നിവയുടെ വോളന്റിയേഴ്സിന്റെ സേവനം
പ്രയോജനപ്പെടുത്താവുന്നതുമാണ്.

പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ അടുത്തുള്ള കടകളില്‍ നിന്നു മാത്രം ആവശ്യസാധനങ്ങള്‍ വാങ്ങേണ്ടതാണ്. അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ദൂരെ യാത്ര അനുവദനീയമല്ല.

വഴിയോര കച്ചവടങ്ങള്‍ ജില്ലയില്‍ അനുവദിനീയമല്ല.

ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ 8 മണി മുതല്‍ രാത്രി 7:30 മണി വരെ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്. പാഴ്സല്‍ സേവനം അനുവദിനീയമല്ല.

പത്രം, പാല്‍, തപാല്‍ വിതരണം എന്നിവ രാവിലെ 8 മണി വരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് 2 മണി വരെ നടത്താവുന്നതാണ്.

ഇലക്ടിക്കല്‍ (പ്ലംബിംഗ് / ടെലികമ്മ്യണിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നീഷ്യന്‍സിനു ജോലി സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ സഹിതം യാത്ര ചെയ്യാവുന്നതാണ്.

ഹോം നേഴ്സുകള്‍, വീട്ടുപണികള്‍ക്കായി സഞ്ചരിക്കുന്നവര്‍ എന്നിവര്‍ ഓണ്‍ലൈന്‍ പാസ്സ് ലഭ്യമാക്കി യാത്ര ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ പാസുകള്‍ pass.bsafe.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.

റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎമ്മുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലീനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

വിവാഹം അടക്കമുള്ള ആഘോഷങ്ങളും കൂട്ടം ചേരലുകളും മാറ്റിവെക്കേണ്ടതാണ്. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച വിവാഹങ്ങള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളിച്ചു നടത്താവുന്നതാണ്. മരണാന്തര ചടങ്ങുകള്‍ പരമാവധി 20 പേരെ മാത്രം ഉള്‍ക്കൊളളിച്ചു നടത്തേണ്ടതാണ്.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ എന്നിവ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാട്ടുള്ളതല്ല.

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടാത്താവുന്നതാണ്. ജില്ലയിലെ റൂറല്‍ പ്രദേശങ്ങളില്‍ പരമാവധി അഞ്ച് പേരെ മാത്രം ഉള്‍ക്കൊള്ളിച്ചു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

ജില്ലയിലെ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മിനിമം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്.

ആവശ്യ വസ്ത്രക്കള്‍ക്കായുള്ള ഇ കൊമേഴ്സ്/ഡെലിവറി സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

പ്ലാന്റേഷന്‍, നിര്‍മാണമേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നോ അന്യജില്ലകളില്‍ നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. നിലവില്‍ ജോലി ചെയ്തു വരുന്ന
തൊഴിലാളികള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലാത്തതും തൊഴില്‍ പരിസരങ്ങളില്‍ തന്നെ താമസിക്കേണ്ടതുമാണ്.

ജില്ലാ അതിര്‍ത്തിയിലും കണ്ടെയ്ന്‍മെന്റ് സോണുകളിലേക്കുമുള്ള പ്രവേശനം പോലീസ് കര്‍ശനമായി നിയന്ത്രിക്കേണ്ടതാണ്. ജില്ലയിലെ പ്രധാനറോഡുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. അത്യാവശ്യ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയാവുന്നതാണ്.

ജില്ലയിലെ ഐടി/ഐടിഇഎസ് സ്ഥാപനങ്ങളിലെ ബാക്ക്എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി അനുവദിക്കുന്നതാണ്.

ജില്ലയില്‍ ഹെഡ് ഓഫീസുകളുള്ള സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഡാറ്റാ സെന്റര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം മിനിമം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലവിട്ടുള്ള യാത്രകള്‍ക്ക് പോലീസില്‍ നിന്നും സ്പെഷ്യല്‍ പാസ്സ് വാങ്ങേണ്ടതാണ്.

അധിക നിയന്ത്രണങ്ങള്‍ ജില്ലയില്‍ മെയ് 16 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നതും മേയ് 23, 2021 വരെ നിലനില്‍ക്കുന്നതുമാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് പൂറമേ ദുരന്തനിവാരണ നിയമം സെക്ഷന്‍ 51,58 എന്നീ വകുപ്പുകള്‍ പ്രകാരവും തുടര്‍നടപടി സ്വീകരിക്കുന്നതാണ്.

Also Read: ‘ഐആര്‍പിസിയെ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല’; വെല്ലുവിളിച്ച് പി ജയരാജന്‍

തൃശ്ശൂര്‍

മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. അനുവദനീയമായ സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്ന് ഉപഭോക്താക്കളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കരുത്.

ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കരുത്.

ബാങ്കുകള്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലും മിനിമം ജീവനക്കാരെ നിയോഗിച്ച് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

അവശ്യസാധന കടകളിലെ വില്പന ആ.ര്‍.ആര്‍.ടികള്‍, വാര്‍ഡ്തലകമ്മിറ്റി, ഹോം ഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്.

റേഷന്‍കട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകള്‍, പാല്‍ സൊസൈറ്റികള്‍ എന്നിവ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം.

പലചരക്കുകട, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം – പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയും മത്സ്യം, മാംസം, കോഴിക്കട കോള്‍ഡ് സ്റ്റോറേജ് എന്നിവ ശനിയാഴ്ച ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെയും പ്രവര്‍ത്തിക്കാം.

ഹോട്ടലുകളും റെസ്റ്റോറന്റുകള്‍ക്കും രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. പാര്‍സല്‍ സര്‍വീസിന് മാത്രമാണ് അനുമതി.

വിവാഹാഘോഷങ്ങളും മറ്റു ആഘോഷങ്ങളും മാറ്റിവെയ്ക്കേണ്ടതാണ്. എന്നാല്‍ അടിയന്തരമായ സാഹചര്യം വന്നാല്‍ വധൂവരന്മാരും മാതാപിതാക്കളും അടക്കം പരമാവധി 20 പേരെ പങ്കെടുപ്പിച്ച വിവാഹം ചടങ്ങുമാത്രമായി നടത്താം.

വീടുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദമില്ല.

ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവര്‍ത്തിക്കാന്‍ അനുവാദം. സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പ്രവര്‍ത്തിക്കും.

ഇ-കൊമേഴ്‌സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

Also Read: മുല്ലപ്പള്ളി കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് കോണ്‍ഗ്രസുകാരന്റെ വ്യാജപ്രചരണം; വിവാദം, പോസ്റ്റ് മുക്കി

Next Story