ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന; പരിശോധന വീടുകളിലേക്ക്
തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന തദ്ദേശസ്വയഭരണപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ചെന്ന് പരിശോധന നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കൊവിഡിന്റെ അതിവ്യാപനത്തെ തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ കൂടതല്‍ തീരുമാനങ്ങളിലേക്ക് അധികൃതര്‍ കടന്നിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമുള്ള പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന […]

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന തദ്ദേശസ്വയഭരണപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ചെന്ന് പരിശോധന നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
കൊവിഡിന്റെ അതിവ്യാപനത്തെ തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ കൂടതല്‍ തീരുമാനങ്ങളിലേക്ക് അധികൃതര്‍ കടന്നിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമുള്ള പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഇതുവഴി ടിപിആര്‍ മൂന്ന് ശതമാനമായി കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ തുടരണം എന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അതേസമയം, കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലിരുത്തി. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണ്. വാരാന്ത്യ കര്‍ഫ്യു ഏര്പ്പെടുകത്തേണ്ട സാഹചര്യം നിലവിലില്ല. എന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.
കോവിഡിന്റെ രണ്ടാംവരവിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രി സൗകര്യങ്ങള്‍ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയില്‍ വാക്സിന് നല്‍കുന്നതിലും, ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും, മെഡിക്കല്‍ ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമൊക്കെ വേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നു. പരിശോധന വേഗത്തിലാക്കി മരണങ്ങള് പരമാവധി കുറച്ച് ആശുപത്രി സൗകര്യങ്ങള്‍ എല്ലാവര്ക്കും ലഭ്യമാക്കി ജനജീവിതം സാധാരണ നിലയില്‍ ആക്കുവാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ഓക്സിജന്‍ ഉത്പാദനവും വിതരണവും മികച്ച രീതിയില്‍ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 2020 ഏപ്രില്‍ ആദ്യം കേരളത്തില്‍ ഉണ്ടായിരുന്ന പ്രതിദിന ഓക്സിജന്‍ സ്റ്റോക്ക് 99.39 മെട്രിക് ടണും ഉത്പാദനം 50 ലിറ്റര്‍ പെര് മിനുട്ടും ആയിരുന്നു. ഈ മാസം ആദ്യം കേരളത്തിലെ പ്രതിദിന സ്റ്റോക് 219 മെട്രിക് ടണ്ണും ഉത്പാദനം 1250 ലിറ്റര്‍ പെര് മിനുട്ടും ആയിരുന്നു. ഈ കഴിഞ്ഞ ഏപ്രില്‍ 15ലെ കേരളത്തിലെ പ്രതി ദിന ആവശ്യം 73 ടണ്ണായിരുന്നു. തെരഞ്ഞെടുത്ത 8 ആശുപത്രികളില്‍ ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2 ഓക്സിജന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചു വരുന്നു. ഓക്സിജന്റെ ലഭ്യത കുറവുണ്ടായാല്‍ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു.