രണ്ടിലയില്‍ സ്റ്റേ ഇല്ല; പിജെ ജോസഫിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു
കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. പിജെ ജോസഫ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തവിന് സ്റ്റേ നല്കാത്തതിനാല് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കാം. കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് […]

കൊച്ചി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. പിജെ ജോസഫ് നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
സിംഗിള്‍ ബെഞ്ച് ഉത്തവിന് സ്റ്റേ നല്കാത്തതിനാല് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കാം.
കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയിലെത്തുകയും ഹൈക്കോടതി പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഹൈക്കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയും ജോസഫ് വിഭാത്തിന്റെ ഹര്‍ജി തള്ളുകയുമായിരുന്നു. കെ എം മാണിയുടെ മരണത്തിനു ശേഷം ഇരുവിഭാഗമായാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന കമ്മീഷന്റെ നിരീക്ഷണവും കോടതി അംഗീകരിച്ചു. ഇത് പ്രകാരം അംഗബലം കൂടുതലുള്ള ജോസ് പക്ഷത്തിന് ഔദ്യോഗിക ചിഹ്നവും അംഗീകാരവും കോടതി വിധിക്കുകയായിരുന്നു.