പിജെ ജോസഫിനെ നേരിടാന്‍ കേരള കോണ്‍ഗ്രസ് കരുതിവെക്കുന്നത് കെഎ ആന്റണിയെ?; ഇടുക്കിയില്‍ പുതുമുഖമെത്തും
കട്ടപ്പന: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ്മാണി ഗ്രൂപ്പ് മത്സരിക്കും. നിലവില്‍ പിജെ ജോസഫ് പ്രതിനീധികരിക്കുന്ന മണ്ഡലത്തില്‍ നല്ല പോരാട്ടം കാഴ്ചവെക്കണമെന്ന അഭിപ്രായമാണ് ജോസ് കെ മാണി ഗ്രൂപ്പില്‍ ഉയരുന്നത്. കേരള കോണ്‍ഗ്രസ് മാണി സംസ്ഥാന സെക്രട്ടറി കെഎ ആന്റണിയുടെ പേരാണ് പിജെ ജോസഫിന്റെ എതിരാളിയായി ഇപ്പോള്‍ പാര്‍ട്ടി സാധ്യത ചര്‍ച്ചകളില്‍ നിറഞ്ഞുനില്ക്കുന്നത്. കഴിഞ്ഞ തവണ പിജെ ജോസഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 45587 വോട്ടിനാണ് വിജയിച്ചത്. ഇടത് സ്വതന്ത്ര […]

കട്ടപ്പന: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ്മാണി ഗ്രൂപ്പ് മത്സരിക്കും. നിലവില്‍ പിജെ ജോസഫ് പ്രതിനീധികരിക്കുന്ന മണ്ഡലത്തില്‍ നല്ല പോരാട്ടം കാഴ്ചവെക്കണമെന്ന അഭിപ്രായമാണ് ജോസ് കെ മാണി ഗ്രൂപ്പില്‍ ഉയരുന്നത്.
കേരള കോണ്‍ഗ്രസ് മാണി സംസ്ഥാന സെക്രട്ടറി കെഎ ആന്റണിയുടെ പേരാണ് പിജെ ജോസഫിന്റെ എതിരാളിയായി ഇപ്പോള്‍ പാര്‍ട്ടി സാധ്യത ചര്‍ച്ചകളില്‍ നിറഞ്ഞുനില്ക്കുന്നത്.
കഴിഞ്ഞ തവണ പിജെ ജോസഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 45587 വോട്ടിനാണ് വിജയിച്ചത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റോയ് വാരിക്കാട്ടിനെയാണ് പരാജയപ്പെടുത്തിയത്.
തൊടുപുഴ നഗരസഭ പിടിച്ചെടുത്ത ആവേശത്തിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളല്ല നിയമസഭ തെരഞ്ഞെടുപ്പിലേതെന്ന നിലപാടിലാണ് യുഡിഎഫ്.
ജില്ലയിലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റായ ഇടുക്കിയില്‍ പുതിയ സ്ഥാനാര്‍ത്ഥി വരും. നിലവിലെ എംഎല്‍എയായ റോഷി അഗസ്റ്റിന് പാലായിലേക്കോ കടുത്തുരുത്തിയിലേക്കോ മത്സരിക്കാന്‍ മാറുന്നത് കൊണ്ടാണിത്.