Top

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; വിവാദമായി കെഎം മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം

കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. കെ എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശം ചര്‍ച്ചയാകും .പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കള്‍ക്കും സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയരാന്‍ തന്നെയാണ് സാധ്യത. ‘ഏതു പതിനാറുതന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ’; ഹാക്കര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ് സംഘടന പരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ കെ എം മാണിക്കെതിരായ […]

5 July 2021 7:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; വിവാദമായി കെഎം മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം
X

കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് ചേരും. കെ എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശം ചര്‍ച്ചയാകും .പാര്‍ട്ടിയിലെ നല്ലൊരു ശതമാനം നേതാക്കള്‍ക്കും സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയരാന്‍ തന്നെയാണ് സാധ്യത.

‘ഏതു പതിനാറുതന്തയ്ക്കുണ്ടായവനാണേലും ചെവിയില്‍ നുള്ളിക്കോ’; ഹാക്കര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പിസി ജോര്‍ജ്ജ്

സംഘടന പരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ കെ എം മാണിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമര്‍ശവും യോഗത്തില്‍ പ്രധാനചര്‍ച്ചയാകും. നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് അഭിഭാഷകന്റെ വിവാദ പരാമര്‍ശം .കെഎം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് ആണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കെ എം. മാണിയെക്കുറിച്ച് നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞതെന്നാണ് വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അഭിപ്രായം.

നാട്ടുകാരുടെ സകല ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത ജനപ്രതിനിധികള്‍ക്കില്ല

ജോസ് കെ മാണി വിഷയത്തില്‍ സിപിഐഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിട്ട് ഉണ്ട് കൂടാത്ത അഭിഭാഷകനോട് അടിയന്തരമായി സര്‍ക്കാര്‍ വിശദീകരണം തേടണമെന്നും കോടതിയിലെ നിലപാട് പിന്‍വലിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഭിഭാഷകന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാക്കളായ വിഡി.സതീശനും പിജെ.ജോസഫും ജോസ് കെ.മാണിയെ പരിഹസിച്ചതോടെയാണ് തുടക്കത്തില്‍ മൗനം പാലിച്ച കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതികരിച്ചത് എന്നതും ശ്രദ്ധയം ആണ്.

Next Story

Popular Stories