പൂഞ്ഞാറില്‍ പിസി ജോര്‍ജിനെതിരെ കേരള കോണ്‍ഗ്രസ് എം സെബാസ്റ്റിയന് കളത്തിങ്കലിനെ രംഗത്തിറക്കിയേക്കും; കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് തന്നെ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരിക്കുവാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പരിഗണിക്കുന്നത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലയിലെ പ്രമുഖ നേതാവുമായ സെബാസ്റ്റിയന് കളത്തിങ്കലിനെ. പിസി ജോര്‍ജോ മകന് ഷോണ്‍ ജോര്‍ജോ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുട്ടി ആഗസ്തിയാണ് പൂഞ്ഞാറില്‍ മത്സരിച്ചത്. അന്ന് യുഡിഎഫിലായിരുന്നു മാണി ഗ്രൂപ്പ്. ജോര്‍ജ് കുട്ടി ആഗസ്തി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍ഡിഎഫ് […]

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരിക്കുവാന്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പരിഗണിക്കുന്നത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലയിലെ പ്രമുഖ നേതാവുമായ സെബാസ്റ്റിയന് കളത്തിങ്കലിനെ. പിസി ജോര്‍ജോ മകന് ഷോണ്‍ ജോര്‍ജോ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങള്‍ പറയുന്നത്.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുട്ടി ആഗസ്തിയാണ് പൂഞ്ഞാറില്‍ മത്സരിച്ചത്. അന്ന് യുഡിഎഫിലായിരുന്നു മാണി ഗ്രൂപ്പ്. ജോര്‍ജ് കുട്ടി ആഗസ്തി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോസഫ് പൊന്നാട്ട് മൂന്നാം സ്ഥാനത്തായിരുന്നു. ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ മത്സരിച്ച പിസി ജോര്‍ജ് 27821 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
തങ്ങളുടെയും എല്‍ഡിഎഫിന്റെയും വോട്ടുകള്‍ ചേര്‍ന്നാല്‍ മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവെക്കാനാവുമെന്നാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വിശ്വാസം. നിയോജക മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ അധികാരത്തിലെത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു.
കാഞ്ഞിരപ്പിള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ ജയരാജ് തന്നെ മത്സരിച്ചേക്കും. യുഡിഎഫില്‍ മണ്ഡലം ആര്‍ക്കാണെന്ന് ഇപ്പോള്‍ തീരുമാനമായിട്ടില്ല. യുഡിഎഫുമായി നടത്തുന്ന ചര്‍ച്ചയില്‍ പിസി ജോര്‍ജ് ആവശ്യപ്പെടുന്ന ഒരു സീറ്റ് കാഞ്ഞിരപ്പിള്ളിയാണ്.
ബിജെപിയുടെ എ ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന മണ്ഡലമാണ് കാഞ്ഞിരപ്പിള്ളി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരാണ് സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ഒന്നാമതുള്ളത്. ജെ പ്രമീളാ ദേവി, വിഎന്‍ മനോജ്, എന്‍ ഹരി, നോബിള്‍ മാത്യൂ എന്നിവരുടെ പേരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
- TAGS:
- Jose K Mani
- LDF
- PC George
- Poonjar
- UDF