Top

‘മാണി സാറിന്റെ സംസ്‌കാരവേളയില്‍ പൊട്ടിച്ചിരിച്ചത് മറക്കണോ?’; യുഡിഎഫിനെതിരെ വീഡിയോയുമായി ജോസിന്റെ ഐടി വിങ്ങ്

യുഡിഎഫിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പി ജെ ജോസഫിനുമെതിരെ വീഡിയോയുമായി കേരള കോണ്‍ഗ്രസ് എം സൈബര്‍ വിങ്ങ്. ഹിറ്റ് ചിത്രമായ ‘ദ ഗോഡ് ഫാദറില്‍’ അഞ്ഞൂറാന്‍ കഥാപാത്രം പറയുന്ന ‘എല്ലാം മറക്കണോ?’ എന്ന ഡയലോഗിനോട് ചേര്‍ത്താണ് ഒരു മിനുട്ട് 41 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറായിരിക്കുന്നത്. വീഡിയോയില്‍ പറയുന്നത് “മറക്കണോ? പഴയതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്? റബ്ബര്‍ കര്‍ഷകരെ ചിദംബരം ചതിച്ചത് മറക്കണോ? പാലായില്‍ ചിഹ്നം തരാതെ തോല്‍പിച്ചത് ഞങ്ങള്‍ മറക്കണോ? ഗാഡ്ഗില്‍ റിപ്പോര്‍ട്ടുണ്ടാക്കി ഹൈറേഞ്ചിലെ […]

1 Dec 2020 11:22 AM GMT

‘മാണി സാറിന്റെ സംസ്‌കാരവേളയില്‍ പൊട്ടിച്ചിരിച്ചത് മറക്കണോ?’; യുഡിഎഫിനെതിരെ വീഡിയോയുമായി ജോസിന്റെ ഐടി വിങ്ങ്
X

യുഡിഎഫിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പി ജെ ജോസഫിനുമെതിരെ വീഡിയോയുമായി കേരള കോണ്‍ഗ്രസ് എം സൈബര്‍ വിങ്ങ്. ഹിറ്റ് ചിത്രമായ ‘ദ ഗോഡ് ഫാദറില്‍’ അഞ്ഞൂറാന്‍ കഥാപാത്രം പറയുന്ന ‘എല്ലാം മറക്കണോ?’ എന്ന ഡയലോഗിനോട് ചേര്‍ത്താണ് ഒരു മിനുട്ട് 41 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറായിരിക്കുന്നത്.

വീഡിയോയില്‍ പറയുന്നത്

“മറക്കണോ? പഴയതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്?

റബ്ബര്‍ കര്‍ഷകരെ ചിദംബരം ചതിച്ചത് മറക്കണോ?

പാലായില്‍ ചിഹ്നം തരാതെ തോല്‍പിച്ചത് ഞങ്ങള്‍ മറക്കണോ?

ഗാഡ്ഗില്‍ റിപ്പോര്‍ട്ടുണ്ടാക്കി ഹൈറേഞ്ചിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ നോക്കിയത് ഞങ്ങള്‍ മറക്കണോ?

യൂത്ത് കോണ്‍ഗ്രസുകാരുടെ ചീത്തവിളിയും കരിങ്കൊടിയും ഞങ്ങള്‍ മറക്കണോ?

മാണി സാറിനെ വെറും മാണി എന്ന് മാത്രമേ എന്ന് പറഞ്ഞ് അധിക്ഷേപിച്ചത് മറക്കണോ?

മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ല എന്നുപറഞ്ഞ് പുറത്താക്കിയത് ഞങ്ങള്‍ മറക്കണോ?

മാണിസാറിനെ പിന്നില്‍ നിന്ന് കുത്തിയത് ഞങ്ങള്‍ മറക്കണോ?

മാണി സാറിന്റെ സംസ്‌കാര വേളയില്‍ പോലും പൊട്ടിച്ചിരിച്ചുല്ലസിച്ച ജോസഫ്മാരെ ഞങ്ങള്‍ മറക്കണോ?

മാണി സാറിന്റെ മരണം മരണം ആഘോഷമാക്കിയവര്‍

മാണിസാറിന്റെ മൃതദേഹം പാലാ പള്ളിയില്‍ എത്തിച്ചപ്പോള്‍ പൊട്ടിച്ചിരിക്കുന്ന ജോസഫുമാര്‍

ഇവരൊക്കെ ഇന്ന് മാണി സ്‌നേഹം കൊട്ടിഘോഷിക്കുമ്പോള്‍ മാണി സാറിന്റെ ആത്മാവ് ദുഖിക്കുന്നുണ്ടാകും.

‘മാണി എന്ന മാരണം’ എന്ന് ലേഖനം എഴുതിയത് ഞങ്ങള്‍ മറക്കണോ?

രണ്ട് കോടി കോഴ വാങ്ങി കൈയില്‍ വെച്ചിട്ട് മാണിസാറിനെതിരെ ക്വിക് വേരിഫിക്കേഷന്‍ ഇട്ടത് മറക്കണോ?”

Next Story