ജോസ് കെ മാണിയുടെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍; പിറവത്ത് കേരള കോണ്‍ഗ്രസ് എം പ്രതിഷേധം കനക്കുന്നു
പിറവത്ത് മുന്‍ സിപിഐഎം പ്രവര്‍ത്തക സിന്ധുമോള്‍ ജേക്കബിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടി ചെയര്‍മാന്റെ കോലം കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ കത്തിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങി സിന്ധുമോള്‍ ജേക്കബ് പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ പിറവം ടൗണിലെത്തി ജോസ് കെ മാണിയുടെ കോലം കത്തിച്ചത്. സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു […]

പിറവത്ത് മുന്‍ സിപിഐഎം പ്രവര്‍ത്തക സിന്ധുമോള്‍ ജേക്കബിനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടി ചെയര്‍മാന്റെ കോലം കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ കത്തിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങി സിന്ധുമോള്‍ ജേക്കബ് പ്രചരണം ആരംഭിച്ചതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ പിറവം ടൗണിലെത്തി ജോസ് കെ മാണിയുടെ കോലം കത്തിച്ചത്.
സിന്ധുമോളെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജിവെച്ചിരുന്നു. കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജില്‍സിന്റെ രാജി. ജോസ് കെ മാണി കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ജില്‍സ് തുറന്നടിച്ചു. സിന്ധുമോള്‍ ജേക്കബിനെ സിപിഐഎം പുറത്താക്കിയ നടപടി നാടകമാണെന്നും ജില്‍സ് ആരോപിച്ചു. പുറത്താക്കിയ ആള്‍ക്കുവേണ്ടി സിപിഐഎം എങ്ങനെ പ്രചരണത്തിനിറങ്ങുമെന്നും ജില്‍സ് ചോദിച്ചു.
സിന്ധുമോളെ സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐഎം പ്രാദേശിക നേതൃത്വം ഇവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു. ഈ തീരുമാനം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ലോക്കല്‍ കമ്മിറ്റിയെ തള്ളി പാര്‍ട്ടി കോട്ടയം ജില്ലാ നേതൃത്വം രംഗത്തെത്തിയത്.
പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് സ്ഥാനാര്‍ത്ഥിത്വം എന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ബ്രാഞ്ച് കമ്മറ്റിയില്‍നിന്നും പുറത്താക്കിയത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സിന്ധുമോള്‍ പറയുന്നത്. ചില വ്യക്തികളാണ് ഇതിന് പിന്നിലെന്നും പാര്‍ട്ടി അതിന് താക്കീത് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അനുവാദത്തോടെയെന്ന് സിന്ധുമോള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
പിറവത്തും കടത്തുരുത്തിയിലും തന്റെ പേര് ചര്ച്ചയിലുണ്ടായിരുന്നതായി കേട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് കരുതിയിരുന്നില്ല. കഴിഞ്ഞ ദിവസം ജോസ് കെ മാണി വിളിച്ചറിയിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമുണ്ടായതായി അറിഞ്ഞത്. സിപിഐഎമ്മിന് സമ്മതമാണെങ്കില്‍ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു തന്റെ നിലപാടെന്നും സിന്ധുമോള്‍ ജേക്കബ് അറിയിച്ചു.
പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് സിന്ധുമോള്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പോയതെന്നാണ് സിപിഐഎം ബ്രാഞ്ച് കമ്മറ്റിയുടെ പ്രധാന വിമര്‍ശനം. ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ ബ്രാഞ്ച് കമ്മറ്റി യോഗം ചേര്‍ന്ന് സിന്ധുവിനെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയും ലോക്കല്‍ കമ്മറ്റി ഇത് നടപ്പാക്കുകയുമായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചെയ്തതിന് പുറത്താക്കുന്നു എന്നാണ് കമ്മറ്റികളുടെ വിശദീകരണം.