‘പദവിയാണ് പ്രശ്നമെങ്കില്‍ ഒഴിയാന്‍ തയ്യാറാണ്’; ത്യാഗം ചെയ്തിട്ടുണ്ടെന്ന് മോന്‍സ് ജോസഫ്
പാര്‍ട്ടി സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പ്രതികരിച്ച് മോന്‍സ് ജോസഫ്. പാര്‍ട്ടി പദവി ഒഴിയാന്‍ തയ്യാറാണെന്നാണ് ഇപ്പോള്‍ മോന്‍സ് ജോസഫ് അറിയിച്ചിരിക്കുന്നത്. പദവി വേണ്ട ഐക്യമാണ് വേണ്ടതെന്ന അഭിപ്രായത്തിലാണ് അദ്ദേഹം. പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു മോന്‍സ് ജോസഫിനെ പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്‍മാനാക്കിയതില്‍ വിയോജിപ്പ് അറിയിച്ച് ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തെത്തിയതോടെയാണ് ജോസഫ് വിഭാഗത്തിലെ അതൃപ്തി പരസ്യമായത്. തുടര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം സംസ്ഥാന […]
15 July 2021 11:50 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാര്‍ട്ടി സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പ്രതികരിച്ച് മോന്‍സ് ജോസഫ്. പാര്‍ട്ടി പദവി ഒഴിയാന്‍ തയ്യാറാണെന്നാണ് ഇപ്പോള്‍ മോന്‍സ് ജോസഫ് അറിയിച്ചിരിക്കുന്നത്. പദവി വേണ്ട ഐക്യമാണ് വേണ്ടതെന്ന അഭിപ്രായത്തിലാണ് അദ്ദേഹം.
പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് അടിച്ചു തകര്‍ത്തു
മോന്‍സ് ജോസഫിനെ പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്‍മാനാക്കിയതില്‍ വിയോജിപ്പ് അറിയിച്ച് ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തെത്തിയതോടെയാണ് ജോസഫ് വിഭാഗത്തിലെ അതൃപ്തി പരസ്യമായത്. തുടര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തന്റെ പദവിയാണ് പ്രശ്നമെങ്കില്‍ ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് മോന്‍സ് ജോസഫ്. പാര്‍ട്ടിക്ക് വേണ്ടി പല പദവികള്‍ ത്യാഗം ചെയ്തയാളാണ് താനെന്നും പിജെ ജോസഫും സി എഫ് തോമസും ചേര്‍ന്നാണ് ചുമതലകള്‍ ഏല്‍പ്പിച്ചതെന്നും മോന്‍സ് ജോസഫ് പറയുന്നു. ഹൈപവര്‍ കമ്മിറ്റി ചേര്‍ന്ന് പുനഃസംഘടന തീരുമാനിക്കുമെന്നും മോന്‍സ് വ്യക്തമാക്കി.
‘കവര്‍ച്ചാ കേസ് മാത്രം’; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാവില്ല
ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്യാടന്‍, ജോണി നെല്ലൂര്‍, അറയക്കല് ബാലകൃഷണ പിള്ള തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പിന്തള്ളിയാണ് മോന്‍സി ജോസഫിനും ജോയി എബ്രാഹാമിനും പുതിയ പദവി നല്‍കിയത്. വിഷയത്തില്‍ കലഹം രൂക്ഷമായതോടെ പ്രശന പരിഹാരത്തിനായി താഴെ തട്ടു മുതല്‍ പാര്‍ട്ടി സംഘടന തെരെഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ അവശ്യം പരിഗണിക്കാതെ പ്രധിക്ഷേധം തുടരാനാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്റെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയില്‍ വിഭാഗീത രൂക്ഷമാകുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ആശങ്ക പി.ജെ .ജോസഫിനുണ്ട്.