ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് രാജിവച്ച് സംസ്ഥാന കമ്മറ്റിയംഗം; ഇനി ജോസഫിനോടൊപ്പം
ആലപ്പുഴ: എല്‍ഡിഎഫില്‍ ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മറ്റിയംഗം രാജിവെച്ചു. സംസ്ഥാന കമ്മറ്റിയംഗവും യുഡിഎഫ് ചേര്‍ത്തല നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായ വിഎം ജോയിയാണ് രാജിവെച്ച് പിജെ ജോസഫ് പക്ഷത്തേക്ക് മാറിയത്. ജോയിയോടൊപ്പം ചേര്‍ത്തല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി തമ്പി ചക്കുങ്ങല്‍ ഉള്‍പ്പെടെ ആറ് നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഇവരെ ജോസഫ് വിഭാഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ സിറിയക് കാവില്‍ പറഞ്ഞു. എന്നാല്‍ ചിലര്‍ രാജിവെച്ചതായുള്ള […]

ആലപ്പുഴ: എല്‍ഡിഎഫില്‍ ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മറ്റിയംഗം രാജിവെച്ചു. സംസ്ഥാന കമ്മറ്റിയംഗവും യുഡിഎഫ് ചേര്‍ത്തല നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായ വിഎം ജോയിയാണ് രാജിവെച്ച് പിജെ ജോസഫ് പക്ഷത്തേക്ക് മാറിയത്.
ജോയിയോടൊപ്പം ചേര്‍ത്തല നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി തമ്പി ചക്കുങ്ങല്‍ ഉള്‍പ്പെടെ ആറ് നേതാക്കളും രാജിവെച്ചിട്ടുണ്ട്. ഇവരെ ജോസഫ് വിഭാഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ സിറിയക് കാവില്‍ പറഞ്ഞു.
എന്നാല്‍ ചിലര്‍ രാജിവെച്ചതായുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതികരണം. വര്‍ഷങ്ങളായി പ്രവര്‍ത്തന രംഗത്തില്ലാത്ത ചിലരാണ് രാജിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ജോസ് കെ മാണി വിഭാഗം ഉന്നതാധികാരസമിതി അംഗം വിടി ജോസഫ് പറഞ്ഞു.
- TAGS:
- Jose K Mani
- LDF
- PJ Joseph