‘കോണ്‍ഗ്രസുകാര്‍ രാജി ആവശ്യപ്പെട്ട് ആദ്യം സമരം ചെയ്യേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുമുറ്റത്ത്’; തിരിച്ചടിച്ച് ജോസ് കെ മാണി വിഭാഗം
കോട്ടയം: രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം. രാജിയും ധാര്‍മ്മികതയൊന്നും ഏകപക്ഷീയമല്ല. രാജ്യസഭാ സീറ്റ് ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അവകാശപ്പെട്ടതായിരുന്നെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിലെ ആഭ്യന്തരധാരണ അനുസരിച്ച് ലഭിച്ച രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജോസ് കെ മാണി രാജിവെയ്ക്കുവാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവര്‍ രാജിവെയ്ക്കണം […]

കോട്ടയം: രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് ജോസ് വിഭാഗം. രാജിയും ധാര്‍മ്മികതയൊന്നും ഏകപക്ഷീയമല്ല. രാജ്യസഭാ സീറ്റ് ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അവകാശപ്പെട്ടതായിരുന്നെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
യുഡിഎഫിലെ ആഭ്യന്തരധാരണ അനുസരിച്ച് ലഭിച്ച രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍, ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജോസ് കെ മാണി രാജിവെയ്ക്കുവാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവര്‍ രാജിവെയ്ക്കണം എന്നതാണ് ആവശ്യമെങ്കില്‍ ആദ്യം രാജിവെയ്ക്കേണ്ടത് കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ട് കൂടി ലഭിച്ച് എംപിമാരും, എംഎല്‍എമാരും ആയവരാണെന്നും ജോസ് വിഭാഗം പറഞ്ഞു.
1980-ലെ ഇകെ നായനാര്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എകെ ആന്റണിയും, ഉമ്മന്‍ചാണ്ടിയും, എംഎം ഹസ്സനും പിന്നീട് ആ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ച് യുഡിഎഫ് മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഒരാളും എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നില്ല. 2010-ല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് വന്ന ജോസഫ് വിഭാഗം എംഎല്‍എമാരുടെ രാജിയും ആരും ആവശ്യപ്പെട്ടിരുന്നില്ല. കേരളാ കോണ്‍ഗ്രസ്സ് ജനപ്രതിനിധികളുടെ രാജി ആവശ്യപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ ശുദ്ധഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.