പാലായില്‍ റോഷി അഗസ്റ്റിന്, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍; ജോസ് കെ മാണി വിഭാഗം വരുമ്പോള്‍ സ്ഥാനാര്‍ത്ഥി സാദ്ധ്യത പട്ടിക ഇങ്ങനെ
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതോട് കൂടി എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മാറുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ ആര് സ്ഥാനാര്‍ത്ഥികളാവും എന്ന ചര്‍ച്ച ഇപ്പോഴേ പാര്‍ട്ടികളും പ്രവര്‍ത്തകരും ആരംഭിച്ചു കഴിഞ്ഞു. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി എന്ന നിയോജക മണ്ഡലങ്ങളിലാണ് പോരാട്ടം കനക്കുക. പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്താനാണ് കൂടുതല്‍ സാധ്യത. പാലായില്‍ ജോസ് […]

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായതോട് കൂടി എട്ട് നിയോജക മണ്ഡലങ്ങളിലേക്ക് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മാറുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ ആര് സ്ഥാനാര്‍ത്ഥികളാവും എന്ന ചര്‍ച്ച ഇപ്പോഴേ പാര്‍ട്ടികളും പ്രവര്‍ത്തകരും ആരംഭിച്ചു കഴിഞ്ഞു.
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി എന്ന നിയോജക മണ്ഡലങ്ങളിലാണ് പോരാട്ടം കനക്കുക.
പാലാ മണ്ഡലത്തില്‍ ജോസ് കെ മാണി തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എത്താനാണ് കൂടുതല്‍ സാധ്യത. പാലായില്‍ ജോസ് കെ മാണി ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായെത്തിയാല്‍ തോല്‍പ്പിക്കുമെന്ന് പിജെ ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ മണ്ഡലം ഇപ്പോഴേ ശ്രദ്ധ നേടി കഴിഞ്ഞു. ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിന് പാലാക്ക് എത്തിയേക്കും.
പാലാക്കൊപ്പം തന്നെ തങ്ങള്‍ക്ക് ശക്തിയുണ്ടെന്ന് ജോസ് കെ മാണി വിഭാഗം വിശ്വസിക്കുന്ന മണ്ഡലമാണ് കടുത്തുരുത്തി. ഇവിടെയും ജോസ് കെ മാണിയുടെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലില്‍ എന്നിവരുടെ പേരുകളും ജോസ് കെ മാണി വിഭാഗത്തിന്റെ പരിഗണനയിലുണ്ട്.
എല്‍ഡിഎഫില്‍ നിലവില്‍ സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പിള്ളി ആര്‍ക്ക് ലഭിക്കും എന്നതില്‍ നിലവില്‍ തീരുമാനമായിട്ടില്ല. ജോസ് കെ മാണി വിഭാഗത്തിന് തന്നെ ലഭിച്ചാല്‍ നിലവിലെ എംഎല്‍എ ഡോ. എന്‍ ജയരാജ് തന്നെ മത്സരിക്കും.
പൂഞ്ഞാറില്‍ ഇക്കുറി എല്‍ഡിഎഫിന് വേണ്ടി പട നയിക്കുക ജോസ് വിഭാഗമായിരിക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കളത്തുങ്കലിന്റെ പേരാണ് സ്ഥാനാര്‍ത്ഥി സാധ്യതകളില്‍ മുമ്പില്‍.
നിലവില്‍ സിപിഐഎം മത്സരിക്കുന്ന ഏറ്റുമാനൂരില്‍ ഇക്കുറിയും മാറ്റമുണ്ടാവില്ല. സുരേഷ് കുറുപ്പ് തന്നെയാണോ സ്ഥാനാര്‍ത്ഥി എന്നേ അറിയേണ്ടതുള്ളൂ.
ചങ്ങനാശേരിയില്‍ വിജയിക്കുക എന്നത് ജോസ് വിഭാഗത്തിന്റെ അഭിമാന പ്രശ്നമാണ്. കെഎം മാണിയുടെ വിശ്വസ്ഥനും മുതിര്‍ന്ന നേതാവും എംഎല്‍എയുമായിരുന്ന സിഎഫ് തോമസ് ജോസഫ് പക്ഷത്തേക്ക് മാറിയത് വലിയ ക്ഷീണമാണ് സമ്മാനിച്ചത്. ഇതിനെ മറികടക്കുന്നതിന് വേണ്ടി ജോസ് വിഭാഗം ഇപ്പോഴേ സ്ഥാനാര്‍ത്ഥി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ജോബ് മൈക്കിള്‍, പ്രഫ. സാജോ സെബാസ്റ്റിയന് കണ്ടക്കുടി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.
തൊടുപുഴയില്‍ നിലവില്‍ സിപിഐഎം ആണ് മത്സരിക്കുന്നത്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സാധ്യത കുറവാണ്. പിജെ ജോസഫിനെതിരെ ജോസ് വിഭാഗം തന്നെ മത്സരിക്കട്ടെ എന്ന് എല്‍ഡിഎഫ് തീരുമാനിച്ചാല്‍ കെഐ ആന്റണിക്കാണ് സാധ്യത.
ഇടുക്കിയില്‍ നിലവില്‍ എംഎല്‍എയായ റോഷി അഗസ്റ്റിന് തന്നെ മത്സരിക്കാനാണ് സാധ്യത. എന്നാല്‍ റോഷിയെ കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചാല്‍ മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് കണ്ടെത്തേണ്ടി വരും. മുന്‍ എംപി ജോയ്സ് ജോര്‍ജിന്റെ പേരിനാണ് അങ്ങനെ വരുമ്പോള്‍ കൂടുതല്‍ സാധ്യത. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം സിവി വര്‍ഗീസിന്റെ പേരും ചര്‍ച്ചയിലുണ്ട്.
- TAGS:
- CPIM
- Jose K Mani
- LDF