Top

കേരള കോണ്‍ഗ്രസ് ജേക്കബ്ബ് യുഡിഎഫ് വിടുന്നുവെന്ന് പ്രചരണം; പ്രതികരിച്ച് അനൂപ് ജേക്കബ്ബ്

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് യുഡിഎഫ് മുന്നണി വിടുന്നുവെന്ന പ്രചരണങ്ങളില്‍ പ്രതികരിച്ച് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്ബ് എംഎല്‍എ. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകും.മറിച്ച് വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്. അതിനെ ശിഥിലീകരിക്കാന്‍ ആരും ശ്രമിക്കേണ്ട. കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം ചിലര്‍ ബോധപൂര്‍വ്വം നടത്തുകയാണെന്നും അനൂപ് […]

4 Jan 2021 12:14 AM GMT

കേരള കോണ്‍ഗ്രസ് ജേക്കബ്ബ് യുഡിഎഫ് വിടുന്നുവെന്ന് പ്രചരണം; പ്രതികരിച്ച് അനൂപ് ജേക്കബ്ബ്
X

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ്ബ് യുഡിഎഫ് മുന്നണി വിടുന്നുവെന്ന പ്രചരണങ്ങളില്‍ പ്രതികരിച്ച് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്ബ് എംഎല്‍എ. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകും.മറിച്ച് വരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്. അതിനെ ശിഥിലീകരിക്കാന്‍ ആരും ശ്രമിക്കേണ്ട. കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയെ സംബന്ധിച്ച് തെറ്റായ പ്രചാരണം ചിലര്‍ ബോധപൂര്‍വ്വം നടത്തുകയാണെന്നും അനൂപ് ജേക്കബ്ബ് പറഞ്ഞു.

അതേ സമയം ആഭ്യന്തര തര്‍ക്കം രൂക്ഷമായ കേരള എന്‍സിപിയില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നെന്ന് റിപ്പോര്‍ട്ട്. ജോസ് കെ മാണിയുടെ വരവോടെ പാലാ സീറ്റിനെച്ചൊല്ലി അസ്വസ്ഥമായ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തും. കേരളത്തിലെ നേതാക്കളെ ഉടന്‍ കാണുമെന്ന് പ്രഫുല്‍ പട്ടേലിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രത്തെ അനുനയിപ്പിക്കാന്‍ ശശീന്ദ്രന്‍ വിഭാഗം നീക്കം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. എകെ ശശീന്ദ്രന്‍ ബുധനാഴ്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും.

എന്‍സിപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ യുഡിഎഫില്‍ പോകുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം പി മാത്യു ഞായറാഴ്ച
റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ഒരു സീറ്റുമില്ലാതെ എല്‍ഡിഎഫില്‍ തുടരാന്‍ ദേശീയ നേതൃത്വം പറഞ്ഞാല്‍ എന്‍സിപി എല്‍ഡിഎഫില്‍ തുടരും. ആ കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട. അതാണ് അതിന്റെ രാഷ്ട്രീയം. ഞങ്ങള്‍ക്ക് അതിനേക്കുറിച്ച് ആശങ്കയില്ല. യുഡിഎഫില്‍ പോകുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ദേശീയ നേതൃത്വമാണ് അത് പറയേണ്ടതെന്നും സലിം പി മാത്യു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലായിരുന്നു എന്‍സിപി നേതാവിന്റെ പ്രതികരണം.

Next Story