Top

വിടാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് അറിഞ്ഞു; റെയ്ഡും അറസ്റ്റും പിന്നാലെ; കയ്യാലപ്പുറത്തെ തേങ്ങ പോലെ കേരള കോണ്‍ഗ്രസ് ബി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാനൊരുങ്ങി കേരള കോണ്‍ഗ്രസ് ബി. സീറ്റ് വിഭജനത്തില്‍ തഴഞ്ഞതും ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലെ പൊലീസ് പരിശോധനയിലെ അതൃപ്തിയുമാണ് നീക്കത്തിന് പിന്നില്‍. ഇത്രയും അവഗണന നേരിട്ട് ഇനിയും മുന്നണിയില്‍ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും തീരുമാനം. ഇടതുമുന്നണി വിടണമെന്ന നിലപാടുമായി പത്തു ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ സമീപിച്ചു. യുഡിഎഫ് വിട്ട് വന്ന തങ്ങള്‍ക്ക് ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും […]

6 Dec 2020 12:21 AM GMT

വിടാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് അറിഞ്ഞു; റെയ്ഡും അറസ്റ്റും പിന്നാലെ; കയ്യാലപ്പുറത്തെ തേങ്ങ പോലെ കേരള കോണ്‍ഗ്രസ് ബി
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാനൊരുങ്ങി കേരള കോണ്‍ഗ്രസ് ബി. സീറ്റ് വിഭജനത്തില്‍ തഴഞ്ഞതും ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലെ പൊലീസ് പരിശോധനയിലെ അതൃപ്തിയുമാണ് നീക്കത്തിന് പിന്നില്‍. ഇത്രയും അവഗണന നേരിട്ട് ഇനിയും മുന്നണിയില്‍ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും തീരുമാനം. ഇടതുമുന്നണി വിടണമെന്ന നിലപാടുമായി പത്തു ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ സമീപിച്ചു.

യുഡിഎഫ് വിട്ട് വന്ന തങ്ങള്‍ക്ക് ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്നു. ഏറ്റവും അവസാനം ഗണേഷിന്റെ വീട്ടിലെ റെയ്ഡും കൂടിയായതോടെ ഇടതുമുന്നണിയും കേരള കോണ്‍ഗ്രസ് ബിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഗൗരിയമ്മയുടെ ജെഎസ്എസിന് ലഭിക്കുന്ന പരിഗണന പോലും കേരള കോണ്‍ഗ്രസ് ബിക്ക് ലഭിക്കുന്നില്ല. എല്‍ഡിഎഫില്‍ നിന്ന് അപമാനം മാത്രമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നും നേതാക്കള്‍ പറയുന്നു. പൊലീസ് റെയ്ഡ് പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന വിലയിരുത്തലും നേതാക്കള്‍ക്കുണ്ട്.

മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ പ്രാധാന്യം നല്‍കിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവഗണിച്ചെന്നും ജില്ലാ കമ്മിറ്റികള്‍ കുറ്റപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടന്നത്. തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചില്ല. മാത്രമല്ല, ലഭിച്ച സീറ്റുകളില്‍ റിബലുകളെ നിര്‍ത്തിയത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ്. ഈ അവഹേളനം സഹിച്ച് കേരളാ കോണ്‍ഗ്രസ് ബി ഇടതുമുന്നണിയില്‍ തുടരണോ എന്നും നേതൃത്വം ആലോചിക്കണം. സമാന നിലപാടുകളാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ളത്. അതുകൊണ്ടു തന്നെ അടിയന്തര സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഇടതു ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളുടെ ആവശ്യം.

അതേസമയം, കേരള കോണ്‍ഗ്രസ് ബി ഇടതുമുന്നണി വിടാനൊരുങ്ങുന്നുയെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും എന്നാണ് വിലയിരുത്തല്‍.


കേരള കോണ്‍ഗ്രസ് ബി പാലക്കാട് ജില്ലാ പ്രസിഡന്റ് മോന്‍സി തോമസിന്റെ പത്രക്കുറിപ്പ്

പൊലീസിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ വസതിയില്‍ നിന്ന് സൂര്യോദയത്തിന് മുന്‍പ് പി എ പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാത്ത പൊലീസ് പട്ടാപ്പകല്‍ എംഎല്‍എയുടെ വീട് റെയ്ഡ് ചെയ്തത് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അവഹേളിക്കുന്നതിന് തുല്യമാണ്. ഭരണം ലഭിച്ചിട്ടും മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ വേണ്ട പ്രാധാന്യം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. കൂടാതെ അവഹേളനവും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചില്ല. മാത്രവുമല്ല, ലഭിച്ച സീറ്റുകളില്‍ റിബലുകളെ നിര്‍ത്തിയത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ്. ഈ അവഹേളനം സഹിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയില്‍ തുടരണോ എന്നും നേതൃത്വം ആലോചിക്കണം. സമാന നിലപാടുകളാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ളത്.

ഗണേഷ്‌ കുമാറിന്റെ യുഡിഎഫ് പ്രവേശനം സാധ്യമോ?

കേരള കോണ്‍ഗ്രസ് ബി മുന്‍ നേതാവ് ശരണ്യ മനോജ് സോളാര്‍ വിവാദത്തില്‍ നടത്തിയ വെളിപ്പെടുത്തലോടെ ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം സാധ്യമാകുമോയെന്ന് ഇനി കണ്ടറിയണം. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ഘടകകക്ഷികളില്‍ നിന്നുപോലും എതിര്‍പ്പുവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍ ഗണേഷ് കുമാറിനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസി ബിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ശ്രമിച്ചിരുന്നു. ആറുമാസത്തിനിടെ ഒന്നിലേറെ ത്തവണ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍.

Next Story