‘മുന്നണിയില്‍ തുടരണോ?’; ഗണേഷ്കുമാറിന്റെ ഓഫീസ് റെയ്ഡിനും മുന്‍ പിഎയുടെ അറസ്റ്റിനുമെതിരെ കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍
സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി പാലക്കാട് ഘടകം. എല്‍ഡിഎഫില്‍ തുടരണോയെന്ന കാര്യം സംസ്ഥാന നേതൃത്വം ആലോചിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് മോന്‍സി തോമസ് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തുകയും മുന്‍ പിഎയെ അറസ്റ്റ് ചെയ്യുകയുമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ പ്രാധാന്യം നല്‍കിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് […]
3 Dec 2020 11:38 AM GMT
അക്ഷയ ദാമോദരന്‍

സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ബി പാലക്കാട് ഘടകം. എല്‍ഡിഎഫില്‍ തുടരണോയെന്ന കാര്യം സംസ്ഥാന നേതൃത്വം ആലോചിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് മോന്‍സി തോമസ് ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തുകയും മുന്‍ പിഎയെ അറസ്റ്റ് ചെയ്യുകയുമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ പ്രാധാന്യം നല്‍കിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവഗണിച്ചെന്നും മോന്‍സി തോമസ് കുറ്റപ്പെടുത്തി.
മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ വസതിയില്‍ നിന്ന് സൂര്യോദയത്തിന് മുന്‍പ് പി എ പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാത്ത പൊലീസ് പട്ടാപ്പകല്‍ എംഎല്‍എയുടെ വീട് റെയ്ഡ് ചെയ്തത് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അവഹേളിക്കുന്നതിന് തുല്യമാണ്.
മോന്‍സി തോമസ്
മോന്‍സി തോമസിന്റെ പത്രക്കുറിപ്പ്
പൊലീസിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ വസതിയില്‍ നിന്ന് സൂര്യോദയത്തിന് മുന്‍പ് പി എ പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാത്ത പൊലീസ് പട്ടാപ്പകല്‍ എംഎല്‍എയുടെ വീട് റെയ്ഡ് ചെയ്തത് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അവഹേളിക്കുന്നതിന് തുല്യമാണ്. ഭരണം ലഭിച്ചിട്ടും മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ വേണ്ട പ്രാധാന്യം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. കൂടാതെ അവഹേളനവും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചില്ല. മാത്രവുമല്ല, ലഭിച്ച സീറ്റുകളില്‍ റിബലുകളെ നിര്‍ത്തിയത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ്. ഈ അവഹേളനം സഹിച്ച് കേരളാ കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിയില്‍ തുടരണോ എന്നും നേതൃത്വം ആലോചിക്കണം. സമാന നിലപാടുകളാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ളത്.