Top

‘പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാന്‍ കൂട്ടുനിന്ന പിജെയും കൂട്ടരും ഒറ്റി, വഞ്ചിച്ചു’; മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം ദിവസങ്ങള്‍ക്കകമെന്ന് ജോസ് കെ മാണി

പുറത്താക്കലിന്‌ശേഷം ഒരുവിധത്തിലുമുള്ള ചര്‍ച്ചയ്ക്കും യുഡിഎഫിലെ ഒരു നേതാവും തയ്യാറായിട്ടില്ലെന്നും ജോസ് വിഭാഗം കുറ്റപ്പെടുത്തി.

9 Oct 2020 2:19 AM GMT

‘പാര്‍ട്ടിയെ ഉന്മൂലനം ചെയ്യാന്‍ കൂട്ടുനിന്ന പിജെയും കൂട്ടരും ഒറ്റി, വഞ്ചിച്ചു’; മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം ദിവസങ്ങള്‍ക്കകമെന്ന് ജോസ് കെ മാണി
X

ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റം സംബന്ധിച്ച തീരുമാനം ദിവസങ്ങള്‍ക്കകം അറിയിക്കുമെന്ന് ജോസ് കെ മാണി. കേരളകോണ്‍ഗ്രസിനോട് കോണ്‍ഗ്രസ് കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും അദ്ദഹം പറഞ്ഞു. കേരളാകോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ കൂടെ നിന്ന പിജെ ജോസഫും കൂട്ടരും സ്വന്തം വിഭാഗത്തെ വഞ്ചിച്ച ഒറ്റുകാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജോസ് കെ മാണി തുറന്നടിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്‌ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിനെ കടുത്ത ഭാഷയിലാണ് ജോസ് കെ മാണി വിമര്‍ശിച്ചത്. പുറത്താക്കലിന്‌ശേഷം ഒരുവിധത്തിലുമുള്ള ചര്‍ച്ചയ്ക്കും യുഡിഎഫിലെ ഒരു നേതാവും തയ്യാറായിട്ടില്ലെന്നും ജോസ് വിഭാഗം കുറ്റപ്പെടുത്തി.

Next Story