Top

കേരള കോണ്‍ഗ്രസ്സിന്റെ 56ാം ജന്മദിനമായ ഇന്ന് ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണായക യോഗം; മുന്നണി പ്രവേശനം സംബന്ധിച്ച അന്തിമ തിരുമാനത്തിന് സാധ്യത

ഇതുവരെയുള്ള നിലപാടനുസരിച്ച് ഇടതു മുന്നണിയിലേക്ക് തന്നെയാരിക്കും ജോസ് വിഭാഗത്തിന്റെ പ്രവേശനം.

8 Oct 2020 9:39 PM GMT

കേരള കോണ്‍ഗ്രസ്സിന്റെ 56ാം ജന്മദിനമായ ഇന്ന് ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണായക  യോഗം; മുന്നണി പ്രവേശനം സംബന്ധിച്ച അന്തിമ തിരുമാനത്തിന് സാധ്യത
X

കേരള കോണ്‍ഗ്രസ്സിന്റെ 56ാം ജന്മദിനമായ ഇന്ന് ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും. യോഗത്തില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തില്‍ അന്തിമ താരുമാനമുണ്ടായേക്കാനാണ് സാധ്യത. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ശേഷം ജോസ് കെ മാണി വിഭാഗം തുടരുന്ന സ്വതന്ത്ര നിലപാട് ഇന്ന് അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെയുള്ള നിലപാടനുസരിച്ച് ഇടതു മുന്നണിയിലേക്ക് തന്നെയാരിക്കും ജോസ് വിഭാഗത്തിന്റെ പ്രവേശനം.

മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അനൗദ്യോഗികമായി ധാരണയിലെത്തിയിരുന്നെങ്കിലും വിഷയത്തില്‍ ഔദ്യോഗിക തീരുമാനം ഇതുവരെയുണ്ടായിരുന്നില്ല. കേരള സര്‍ക്കാരിന്റെ കര്‍ഷക ബോര്‍ഡ് രൂപികരണവും കേരള കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ഇത് കേരള കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള ആവശ്യത്തിന് ലഭിച്ച അംഗീകാരമായിരിക്കും.

അതേസമയം ജോസ് പക്ഷത്തിന്റെ മുന്നണി പ്രവേശനത്തില്‍ കുട്ടനാട് ,പാലാ ,കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തിലെ തര്‍ക്കം തുടരുകയാണ്. എന്‍സിപി തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ സീറ്റുകളിലെ തര്‍ക്കം നിലനില്‍ക്കുന്നത്. ഒപ്പം നാല് പതിറ്റാണ്ടോളം യുഡിഎഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടി മുന്നണി വിട്ട് എതിര്‍ ചേരിയിലേക്ക് മാറാനുള്ള തീരുമാനമെടുക്കുന്നത് പാര്‍ട്ടി പ്രവര്‍വത്തകര്‍ ഒരുപോലെ സ്വീകരിക്കുമോ എന്നതിലും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്.

Next Story