പരസ്യ പ്രചരണത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ മാത്രമേ പങ്കെടുക്കു. പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ യുഡിഎഫ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ ധര്‍മ്മടത്ത് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കാതെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ മാത്രം പങ്കെടുക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ തന്നെ പ്രചരണത്തിന് ഇറങ്ങിയത് മറ്റ് സ്ഥലങ്ങളില്‍ ഇറങ്ങാനുള്ള പേടികൊണ്ടാണെന്ന് പ്രതിപക്ഷ […]

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ മാത്രമേ പങ്കെടുക്കു.
പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ യുഡിഎഫ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ ധര്‍മ്മടത്ത് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.
പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കാതെ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ മാത്രം പങ്കെടുക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ തന്നെ പ്രചരണത്തിന് ഇറങ്ങിയത് മറ്റ് സ്ഥലങ്ങളില്‍ ഇറങ്ങാനുള്ള പേടികൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരിരുന്നു. ഒടുവില്‍ ഞങ്ങളൊക്കെ പറഞ്ഞതിന് പ്രയോചനമുണ്ടായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ സ്വന്തം സ്ഥലമായത് കൊണ്ടാണ് മുഖ്യമന്ത്രി അവിടെ തന്നെ പ്രചരണത്തിനിറങ്ങിയതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
‘കേരളത്തിന്റെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താനില്ലെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്?. കേരള ചരിത്രത്തില്‍ ഇതുവരേയും ഒരു മുഖ്യമന്ത്രി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നിന്നും വിട്ട് നിന്നിട്ടില്ല. കേരളമുഖ്യമന്ത്രി എന്തുകൊണ്ട് ഇറങ്ങുന്നില്ല.’ രമേശ് ചെന്നിത്തല ചോദിച്ചു.
‘ഞങ്ങളെല്ലാവരും തന്നെ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. ആരും പ്രോട്ടോകോള്‍ ലംഘിക്കാറില്ല. മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയില്ലായെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ചിത്രം പോലും പതിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.