Top

ലൈഫ് മിഷന്‍; പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉണ്ടായ ആരോപണങ്ങളില്‍ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്‌റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാവരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷനില്‍ സ്‌പോണ്‍സറില്‍ നിന്ന് നേരിട്ട് വിദേശ സംഭാവന വാങ്ങിയിട്ടില്ല എന്നതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

13 Oct 2020 7:58 AM GMT

ലൈഫ് മിഷന്‍; പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് എതിരെ ഉണ്ടായ ആരോപണങ്ങളില്‍ ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്‌റ്റേ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പൊതുമണ്ഡലത്തില്‍ അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതിയെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാവരുതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ വാദം കേട്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവായി സ്റ്റേ അനുവദിച്ചത്. ലൈഫ് മിഷനില്‍ സ്‌പോണ്‍സറില്‍ നിന്ന് നേരിട്ട് വിദേശ സംഭാവന വാങ്ങിയിട്ടില്ല എന്നതില്‍ തര്‍ക്കമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ദുഷ്പ്രചരണം നടത്തിയവര്‍ക്കുള്ള മറുപടി എന്ന തരത്തിലാണ് കോടതി വിധിയെ കാണുന്നത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് അടക്കം വവലിയ നിരാശയുണ്ടാക്കുന്നതാണ്. വിധിയില്‍ അഹങ്കരിക്കാനൊന്നും സര്‍ക്കാരില്ല. നിയമപരമായ വഴിയില്‍ അന്വേഷണം തുടരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story