Top

‘പൊലീസിന് അമിതാധികാരം നല്‍കുമെന്ന അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുത്തു’; മാധ്യമങ്ങളോട് ശത്രുതാപരമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇനി ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം നിയമം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്. വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരുപയോഗം ചെയ്യുമെന്ന അഭിപ്രായവും സര്‍ക്കാര്‍ മുഖവിലക്കെടുത്തു. സംശയങ്ങളും ആശങ്കളും ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ […]

24 Nov 2020 8:29 AM GMT

‘പൊലീസിന് അമിതാധികാരം നല്‍കുമെന്ന അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുത്തു’; മാധ്യമങ്ങളോട് ശത്രുതാപരമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇനി ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം നിയമം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്. വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരുപയോഗം ചെയ്യുമെന്ന അഭിപ്രായവും സര്‍ക്കാര്‍ മുഖവിലക്കെടുത്തു. സംശയങ്ങളും ആശങ്കളും ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവിതം താറുമാറായ സംഭവങ്ങളുണ്ടായി. ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ ഭാഗമായി ജീവിതം നഷ്ടപ്പെട്ടവര്‍ അടക്കം ഉണ്ടായി. പ്രതിപക്ഷ നേതാവടക്കം ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ചു. മാധ്യമ മേധാവികളെ ഒരു പ്രത്യേക വിഷയത്തില്‍ ഒരു ഘട്ടത്തില്‍ വിളിച്ച് ആലോചിച്ചു. അന്ന് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശമായി വന്നത് ഇതായിരുന്നുവെന്നും മുഖ്യന്ത്രി പറഞ്ഞു.

ഈ അഭിപ്രായം പരിഗണിച്ചാണ് നിയമഭേദഗതി തയ്യാറാക്കിയത്. നിയമം നിലവില്‍ വന്നപ്പോള്‍ അത് ദുരുപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഇടത് സര്‍ക്കാരിനെ പിന്തുണച്ചവരടക്കം ഉണ്ടായിരുന്നു. മാധ്യമ മേധാവികളുടെ യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചവര്‍ അവരുടെ മാധ്യമങ്ങളില്‍ മുഖപ്രസംഗങ്ങളില്‍ നിയമത്തെ വിമര്‍ശിച്ചു. സര്‍ക്കാരെന്ന നിലയില്‍ ആശങ്ക പരിഗണിക്കാതെ കഴിയില്ല. ഏതെങ്കിലും പൊതു അഭിപ്രായത്തെ വിലക്കുകയോ മാധ്യമത്തെ തടുത്ത് നിര്‍ത്തുന്നതും സര്‍ക്കാരിന്റെ ലക്ഷ്യമല്ല. ഇടത് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും തുടര്‍ച്ചയായി എതിര്‍ത്ത കുറേ മാധ്യമങ്ങള്‍ കേരളത്തിലുണ്ട്. ഏതെങ്കിലും ഇടത് സര്‍ക്കാര്‍ ഏതെങ്കിലും ശത്രുതാപരമായ നിലപാട് മാധ്യമങ്ങളോട് സ്വീകരിച്ചിട്ടില്ല. ഇനിയും ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം പിന്‍വലിച്ചത് പൊതുസമൂഹം സ്വാഗതം ചെയ്തിട്ടുണ്ട്. ഇനിയുള്ള കാര്യം പൊതുവായി ചര്‍ച്ച ചെയ്ത് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാം. ഇതുമായി ബന്ധപ്പെട്ട് ഇനി ഓര്‍ഡിനന്‍സ് ഇറക്കില്ല. സഭയില്‍ ചര്‍ച്ച ചെയ്ത ശേഷം നിയമം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story