ബിനീഷിനെ തള്ളി രവീന്ദ്രനെ കൊണ്ട് മുഖ്യമന്ത്രി; ‘രവീന്ദ്രനെ നല്ല വിശ്വാസമുണ്ട്’
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇഡി അന്വേഷണം നടത്തുന്ന ബിനീഷ് കോടിയേരിയ്ക്ക് വേണ്ടി പ്രതിരോധത്തിന് ഇറങ്ങാതെ മുഖ്യമന്ത്രി പിണറായി വിജയന്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ കുടുംബം കൈകാര്യം ചെയ്തോളും. അന്വേഷണ ഏജന്‍സി അവരുടെ കയ്യിലെന്താണുള്ളതെന്ന് അറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പൂര്‍ണ്ണവിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ […]

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഇഡി അന്വേഷണം നടത്തുന്ന ബിനീഷ് കോടിയേരിയ്ക്ക് വേണ്ടി പ്രതിരോധത്തിന് ഇറങ്ങാതെ മുഖ്യമന്ത്രി പിണറായി വിജയന്. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടക്കുന്ന റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് വിശ്വസിക്കുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ കുടുംബം കൈകാര്യം ചെയ്തോളും. അന്വേഷണ ഏജന്‍സി അവരുടെ കയ്യിലെന്താണുള്ളതെന്ന് അറിയാതെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ പൂര്‍ണ്ണവിശ്വാസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ കാലമായി അറിയാവുന്നയാളാണ്. പാര്‍ട്ടി പാര്‍ലമെന്ററി ഓഫീസില്‍ പ്രവര്‍ത്തിച്ചു വന്നയാളാണ്. ഞങ്ങളുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. അന്വേഷണ ഏജന്‍സി വിളിക്കുമ്പോഴേക്കും ഒരാളുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാവോയിസ്റ്റായാല് മരിച്ച് വീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാരിനില്ല. സ്വയരക്ഷക്കാണ് പൊലീസ് വെടിവെച്ചത്. ആദ്യം വെടിയുതിര്‍ത്തത് മാവോവാദികളാണ്. ആത്മരക്ഷാര്‍ത്ഥമാണ് പൊലീസ് തിരിച്ച് വെടിവെച്ചത്. ആയുധധാരികളായ അഞ്ചിലേറെ പേര് സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഏതെങ്കിലും തരത്തില്‍ ആളെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ആക്രണമല്ലെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. മറ്റ് കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.