‘വീട്ടിലിരിക്കുന്ന സമ്പത്തിന് ശമ്പളം നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു’; നടപടി സ്വീകരിച്ചില്ലെന്ന് കോശി ജേക്കബ്ബ്, സ്മ്പത്ത് കൈപറ്റിയത് 3.23 ലക്ഷം രൂപ
ദില്ലി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗാബിനറ്റ് പദവിയോടെ ദില്ലിയില്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി എ സമ്പത്ത് നാട്ടിലിരുന്ന് ശമ്പളവും അലവന്‍സും വാങ്ങിയത് ചര്‍ച്ചയാവുന്നു. ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള ശമ്പളവും അലവന്‍സും അടക്കം 3.23 ലക്ഷം രൂപ കൈപറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കിയിരുന്നു. അഡ്വ. കോശി ജേക്കബ്ബ് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് സമ്പത്ത് ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുണ്ടെന്ന് കേരള ഹൗസ് അഡ്മിനിസ്ട്രേഷന് ഓഫീസര്‍ നല്കിയ മറുപടി നല്‍കിയത്. ചുമതല നിര്‍വഹിക്കാതിരുന്ന കാലത്ത് സമ്പത്തിന് […]

ദില്ലി: കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗാബിനറ്റ് പദവിയോടെ ദില്ലിയില്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി എ സമ്പത്ത് നാട്ടിലിരുന്ന് ശമ്പളവും അലവന്‍സും വാങ്ങിയത് ചര്‍ച്ചയാവുന്നു. ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള ശമ്പളവും അലവന്‍സും അടക്കം 3.23 ലക്ഷം രൂപ കൈപറ്റിയെന്ന് രേഖകള്‍ വ്യക്തമാക്കിയിരുന്നു.
അഡ്വ. കോശി ജേക്കബ്ബ് നല്കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് സമ്പത്ത് ആനുകൂല്യങ്ങള്‍ കൈപറ്റിയിട്ടുണ്ടെന്ന് കേരള ഹൗസ് അഡ്മിനിസ്ട്രേഷന് ഓഫീസര്‍ നല്കിയ മറുപടി നല്‍കിയത്. ചുമതല നിര്‍വഹിക്കാതിരുന്ന കാലത്ത് സമ്പത്തിന് ശമ്പളം നല്കരുതെമന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നിവേദനം മുഖ്യമന്ത്രിയുടെ പരിഗണനക്കയച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് കോശി ജേക്കബ്ബ് വ്യക്തമാക്കി.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് സമ്പത്ത് നാട്ടിലെത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികളടക്കം നിരവധി പേര് നാട്ടിലെത്താനാവാതെ കുടുങ്ങിയതിനെ തുടര്‍ന്ന് സമ്പത്തിന്റെ അസാന്നിദ്ധ്യം വിവാദമായിരുന്നു. ലോക്ഡൗണ്‍ കാലത്തെ സമ്പത്തിന്റെ ഓഫീസ് ഹാജര്‍നില സംബന്ധിച്ച ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് കേരള ഹൗസ് അഡ്മിനിസ്ട്രേഷന് ഓഫീസറിന്റെ മറുപടി.